മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. തന്നെ അവഗണിച്ചത് ശരിയായില്ലെന്നും സീനിയോറിറ്റി പാലിക്കപ്പെട്ടില്ലെന്നും ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ചെന്നിത്തല തിരുവനന്തപുരത്ത് നിന്നും മടങ്ങി. പ്രതിസന്ധികളിലെല്ലാം പാര്‍ട്ടിക്ക് ആശ്വാസമായിട്ടും സെഞ്ചറി വിജയം സംസ്ഥാനത്ത് നേടിയിട്ടും പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ കീഴ്വഴക്കങ്ങള് പാലിക്കപ്പെട്ടില്ലെന്ന് എന്‍എസ്എസ് തുറന്നടിച്ചു. ഇതിനായിരുന്നുവെങ്കില്‍ ഇത്രയും താമസിപ്പിച്ചതെന്തിനെന്നും ലീഗ് മുഖ്യമന്ത്രി നിര്‍ണയത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നും സുകുമാരന്‍നായര്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കെ.സി.വേണുഗോപാലിന്‍റെ പ്രതികരണം. പത്ത് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ 102 സീറ്റിന്‍റെ വിജയമാണ് യുഡിഎഫ് നേടിയത്.
എന്നാല്‍ കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും തന്‍റെ നേതാക്കന്‍മാരാണെന്നും ടീം യുഡിഎഫ് എന്ന നിലയിലാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും അവര്‍ ഉപദേശവും അനുഗ്രഹങ്ങളും തന്നിട്ടുണ്ടെന്നും തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്നും അതുപോലെ ഇനിയും മുന്നോട്ട് പോകുമെന്നുമായിരുന്നു മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വി.ഡി.സതീശന്‍റെ ആദ്യ പ്രതികരണം.
ENGLISH SUMMARY:
Ramesh Chennithala has openly expressed his disappointment after being bypassed for the Chief Minister's post, alleging that his seniority and contributions were ignored by the Congress High Command. Protesting the decision, he left Thiruvananthapuram without attending the Parliamentary Party meeting and declared that he would not be part of the new cabinet. Adding weight to the controversy, the NSS leadership criticized the High Command for not following established precedents and questioned the perceived interference of the Muslim League in the selection process. Meanwhile, KC Venugopal stated that he respects the collective decision of the leadership, aiming to put an end to the ten-day-long stalemate. Despite the internal friction, the UDF, with its 102-seat majority, is moving forward with VD Satheesan as the designated Chief Minister.