അമ്പലപ്പുഴയിലെ വിജയത്തിന് നന്ദി അറിയിക്കാൻ ജി. സുധാകരൻ പാണക്കാട് എത്തി. എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശനെ ആദരിച്ചതെന്ന് ജി സുധാകരൻ പറഞ്ഞു.പുതിയ സർക്കാരിൽ മന്ത്രിയാകുന്ന കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വന്തം വരവിലൂടെ യുഡിഎഫിന് ആകെ ആവേശം പകർന്ന ജി സുധാകരന് പാണക്കാട് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പി കെ കുഞ്ഞാലിക്കുട്ടിയും എൻ ഷംസുദ്ദീനും കെഎൻ എ ഖാദറും പാണക്കാട് എത്തിയിരുന്നു. തനിക്കെതിരെ മുസ്ലിം നാമധാരി മത്സരിച്ചിട്ടും മുസ്ലിം ഭൂരിപക്ഷമുള്ള ബൂത്തുകളിൽ എല്ലാം ഭൂരിപക്ഷം ലഭിച്ചെന്നും പാണക്കാട് സാദിക്കലി തങ്ങളുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലാണ് അതിന് സഹായിച്ചതെന്നും ജി സുധാകരൻ പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശന് നേരിൽ കണ്ട ആദരിച്ചതെന്നും അദ്ദേഹം മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ശരിയായില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരൻ വ്യക്തമാക്കി.മന്ത്രി കാര്യം ചർച്ചയില്ലെന്നും  മന്ത്രിയാകുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് താൻ അല്ലെന്നും ജി സുധാകരൻ പറഞ്ഞു.

 

 

ENGLISH SUMMARY:

G. Sudhakaran visited Panakkad to express gratitude for the Ambalappuzha victory. He clarified that his felicitation of Vellappally Natesan was in his capacity as SNDP General Secretary and denied discussions about becoming a minister in the new government.