• മാത്യു കുഴൽനാടന്റെ പ്രസ്താവനയില്‍ പരാതി പറഞ്ഞ് ലീഗ്
  • ‘UDF കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകൾ ഉണ്ടാകരുത്’
  • ഇക്കാര്യം ഹൈക്കമാൻഡ് ഉറപ്പുവരുത്തണമെന്നും ലീഗ്

കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്‍ലിം ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയില്‍, എഐസിസി നിരീക്ഷകരോട്  പരാതി പറഞ്ഞ് ലീഗ്. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകൾ ഉണ്ടാകരുതെന്നും ഇക്കാര്യം ഹൈക്കമാൻഡ് ഉറപ്പുവരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു. കുഴല്‍നാടനെതിരെ ഇന്നലെ പലയിടങ്ങളിലും ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

 

ഘടകകക്ഷികളുടെ മന്ത്രിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇടപെടാത്തതുപോലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനത്തില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട കാര്യമില്ലമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ഇന്നലെ പറഞ്ഞത്. മുസ്‌ലിം ലീഗിന്റെ പിന്തുണ വി.ഡി.സതീശനാണല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.

 

മാത്യു കുഴൽനാടനെതിരെ മൂവാറ്റുപുഴ പുന്നമറ്റത്ത് മുസ്‌ലിം ലീഗ് ഇന്നലെ പ്രതിഷേധിച്ചിരുന്നു. കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടേണ്ട എന്ന മാത്യുവിൻ്റെ പരാമർശം വിവാദമായതിന് പിന്നാലൊയാണ് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. രമേശ് ചെന്നിത്തല, വി.ഡി സതീശൻ ,കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പമുള്ള ഫ്ലക്സിൽ നിന്ന് മാത്യു കുഴൽനാടന്‍റെ ചിത്രം കീറി മാറ്റി കത്തിച്ചായിരുന്നു പ്രതിഷേധം. 

ENGLISH SUMMARY:

The Indian Union Muslim League (IUML) has formally lodged a complaint with AICC observers regarding MLA Mathew Kuzhalnadan's statement that the League should not interfere in the Congress party's internal matters. During a high-level meeting, IUML leaders emphasized that such provocative remarks undermine the unity and stability of the United Democratic Front (UDF). The League has urged the Congress High Command to ensure that constituent partners are treated with mutual respect to maintain coalition harmony.