അമ്പലപ്പുഴയില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ജി.സുധാകരന്‍ നാണംകെട്ട പണി കാണിച്ചുവെന്ന് മുന്‍മന്ത്രി എം.എം.മണി. പാര്‍ട്ടിക്കെതിരെ അണ്ടന്റെയും അടകോടന്‍റെയും കൂട്ടുപിടിച്ചാണ് സുധാകരന്‍ ജയിച്ചതെന്നും അറപ്പ് തോന്നുന്നുവെന്നും മണി മനോരമന്യൂസിനോട് പറഞ്ഞു. 'യുഡിഎഫും ബിജെപിയുമെല്ലാം സുധാകരനെ സഹായിച്ചു. ഞങ്ങള്‍ക്കിട്ട് പണിയാനാണല്ലോ എല്ലാവരും നില്‍ക്കുന്നേ. അതുകൊണ്ട് ഞങ്ങള്‍ക്കെതിരെ സുധാകരന്‍ നിന്നപ്പോള്‍ യുഡിഎഫും ബിജെപിയും അണ്ടനും അടകോടനുമെല്ലാം സഹായിച്ചു. അല്ലാതെ അയാളെങ്ങനെ ജയിക്കാനാണ്. ഇതില്‍പരം നാണക്കേട് എന്തുവരാനാ? പുന്നപ്ര–വയലാറിന്റെ സേനാനിയെന്ന് പറഞ്ഞ് നടന്നയാളാണ് സുധാകരന്‍. എന്നിട്ടീ നാണംകെട്ട ഉളുപ്പ് പണിയും കാണിച്ചിട്ട്,ത്ഫൂ.. അറപ്പ് തോന്നുവാ'- എം.എം. മണി അധിക്ഷേപം തുടര്‍ന്നു.
പരാജയപ്പെട്ടുവെന്ന കാര്യം പാര്‍ട്ടി സമ്മതിച്ചുവെന്നും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നത് പരിശോധിക്കുമെന്നും മണി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലാണ് തിരുത്തലെങ്കില്‍ അങ്ങനെ, എല്‍ഡിഎഫിന്‍റേതാണെങ്കില്‍ അങ്ങനെ, പാര്‍ട്ടിയാണ് തിരുത്തേണ്ടതെങ്കില്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍വാധികം ശക്തിയോടെ പാര്‍ട്ടി തിരിച്ചുവരുമെന്നും മണി പറഞ്ഞു.
ENGLISH SUMMARY:
Senior CPIM leader M.M. Mani has launched a scathing attack on G. Sudhakaran following the latter's victory in Ambalappuzha, accusing him of colluding with the UDF and BJP. Speaking to Manorama News, Mani expressed deep disgust, stating that Sudhakaran betrayed the party’s ideals to secure his win. He alleged that Sudhakaran relied on "all sorts of undesirable elements" to defeat the official party candidate, calling it a shameful act for someone who claims the legacy of the Punnapra-Vayalar uprising. Mani admitted that the LDF had suffered a historic defeat across the state and emphasized that the party would conduct a thorough investigation into the causes. He suggested that corrections would be made at the governmental, front, or party levels if necessary to regain lost ground. Despite the bitterness, Mani expressed confidence that the CPIM would bounce back with greater strength in the future.