കോഴിക്കോട് കുന്ദമംഗലത്തിന് ഇത്തവണ ഒന്നല്ല, ആറ് എംഎല്‍എമാരുണ്ട്. കുന്ദമംഗലത്ത് അട്ടിമറി ജയം നേടിയ എംഎ റസാഖ് ഉള്‍പ്പെടെ ആറ് പേര്‍ കുന്ദമംഗലം സ്വദേശികളാണ്. രണ്ടര പതിറ്റാണ്ടായി കുന്നമംഗലത്ത് ലീഗിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി പിടിഎ റഹീമിനെ 13313 വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് എംഎ റസാഖ് കുന്നമംഗലത്തെ സുല്‍ത്താനായത്. കൊടുവള്ളി എളേറ്റില്‍ വട്ടോളി സ്വദേശിയായിരുന്ന എംഎ റസാഖ് കുറ്റിക്കാട്ടൂരിലാണ് ഇപ്പോള്‍ താമസം. കുന്ദമംഗലത്ത് നിന്ന് ഇത്രയധികം എംഎല്‍എമാര്‍ വന്നതില്‍ ലീഗ് നേതൃത്വത്തിനും അതിശയം.
പിലാശേരിയില്‍ നിന്നാണ് നിയുക്ത എലത്തൂര്‍ എംഎല്‍എയുടെ വരവ്. ഇതിന് പുറമേ കൊടുവള്ളിയില്‍ നിന്ന് ജയിച്ച പതിമംഗലം സ്വദേശി പികെ ഫിറോസ്, കല്‍പ്പറ്റയില്‍ നിന്ന് ജയിച്ച പെരുമണ്ണ സ്വദേശി ടി സിദ്ദിഖ്, ചിറയിന്‍കീഴില്‍ നിന്ന് സഭയിലെത്തുന്ന പൂവാട്ടുപറമ്പ് സ്വദേശി രമ്യ ഹരിദാസ്, പേരാമ്പ്രയില്‍ നിന്ന് ജയിച്ച ഫാത്തിമ തഹിലിയ എന്നിവരാണ് കുന്ദമംഗലത്തുകാരായ മറ്റു എംഎല്‍എമാര്‍.