Untitled design - 1

പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വേണ്ടെന്നും പുതുമുഖങ്ങള്‍ വരട്ടെയെന്നും സി.പി.ഐ നേതൃയോഗം. പിണറായി വിരുദ്ധവികാരം തോല്‍വിക്ക് കാരണമായെന്നും നേതൃയോഗത്തില്‍ വിലയിരുത്തല്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് ആരെന്നതില്‍ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ള തീരുമാനം വേണമെന്നും എല്ലാ പാർട്ടികളും തിരുത്തൽ നടത്തണം, ഇടതുമുന്നണി കൂട്ടായും തിരുത്തൽ നടത്തിയാലേ മുന്നോട്ടു പോകാനാകൂ എന്നും സിപിഐ നേതാവ് സന്തോഷ്കുമാർ അഭിപ്രായപ്പെട്ടു.

അതേസമയം, ഇടതുമുന്നണിയെ നിയമസഭയിൽ പിണറായി തന്നെ നയിക്കണമെന്നാണ് സിപിഎമ്മില്‍ ഭൂരിപക്ഷം നേതാക്കൾക്കും അഭിപ്രായം. കെ.എൻ.ബാലഗോപാൽ പ്രതിപക്ഷനേതാവ് ആകാനുള്ള സാധ്യത നിലനിൽക്കുമ്പോഴും പാർട്ടിയിൽ ഭൂരിപക്ഷത്തിനും താല്‍പര്യം പിണറായിയാണ്. ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി വിജയൻ തന്നെ വേണമെന്നും അതുമാത്രമാണ് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനുള്ള മാർഗ്ഗമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. അങ്ങിനെയെങ്കില്‍ കനത്ത പരാജയത്തിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കാനുള്ള പിണറായിയുടെ നീക്കങ്ങൾക്ക് പാർട്ടിയിൽ പിന്തുണ ഉണ്ടാവില്ല.

ENGLISH SUMMARY:

In a significant move following the LDF’s crushing defeat in the 2026 Kerala elections, the CPI state executive has openly opposed the idea of Pinarayi Vijayan becoming the Leader of the Opposition. The party leadership noted that a strong "anti-Pinarayi" sentiment among the public was a primary reason for the coalition's downfall. CPI leader Santhosh Kumar emphasized that the LDF must embrace social realities and introduce fresh faces to lead the opposition to regain public trust. However, within the CPIM, a majority of leaders believe that Vijayan is the only one capable of countering a powerful UDF-led government. While names like K.N. Balagopal are being discussed, the CPIM rank and file are reportedly exerting pressure on Vijayan to take up the mantle. This growing rift between the two major Left allies sets the stage for a tense LDF state committee meeting in the coming days.