നാല്‍പ്പത് വയസിന് താഴെയുള്ള 13 പേരാണ് ഈ തവണ നിയമസഭയിലേക്കെത്തുന്നത്. സച്ചിന്‍ദേവിനെ തോല്‍പ്പിച്ച് ബാലുശേരിയില്‍ നിന്ന് ജയിച്ചുകയറിയ വി.ടി.സൂരജും ആലപ്പുഴയില്‍ നിന്ന് ജയിച്ച എ.ഡി.തോമസുമാണ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങള്‍. കന്നിയങ്കത്തില്‍ തന്നെ നിയമസഭയിലെത്തുന്ന ഇരുവര്‍ക്കും മുപ്പത് വയസ്സാണ്. പിണറായി വിജയനാകും ഏറ്റവും പ്രായം കൂടിയ അംഗം. 82 വയസ്സ്45 വര്‍ഷം കൊണ്ട് ഇടതുപക്ഷം കെട്ടിപടത്തുയര്‍ത്തിയ ഇടതുകോട്ടയാണ് 16980 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി.ടി.സൂരജ് തകര്‍ത്തത്. മുപ്പതുകാരനായ കെ.എസ്.യുക്കാരന്റെ വിജയം കോഴിക്കോട് ജില്ലയിലെ യുവനേതാക്കളുെട ആവേശം പതിമടങ്ങോളം വര്‍ധിപ്പിച്ചെന്നതില്‍ സംശയമില്ല. സിറ്റിങ് എം.എല്‍.എ കെ.എം.സച്ചിന്‍ദേവിനെ തോല്‍പ്പിച്ചാണ് സൂരജ് നിയമസഭയിലേക്ക് എത്തുന്നത്. 1970ന് ശേഷം കോണ്‍ഗ്രസിന് ബാലുശേരിയില്‍ നിന്ന് വീണ്ടും ഒരു എം.എല്‍.എ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമ്പോള്‍ ആലപ്പുഴ ജില്ലയ്ക്ക് പുറത്ത് കേട്ടിട്ടില്ലാത്ത പേരായിരുന്നു എ.ഡി.തോമസിന്റേത്. എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ സി.പി.എമ്മിന്റെ പി.പി.ചിത്തരഞ്ജനെ തറപ്പറ്റിച്ച് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തോമസ് മാറി. കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ വിജയം 21015 വോട്ടുകള്‍ക്ക്
മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള 11 പേരാണ് സഭയിലേക്ക് ജയിച്ച് കയറിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുള്‍പ്പെടെ യു.ഡി.എഫിന്റെ ഒന്‍പത് പേരും എല്‍.ഡി.എഫിന്റെ രണ്ട് പേരും. നാദപുരത്ത് നിന്ന് രണ്ടാം അങ്കത്തില്‍ ജയിച്ച കെ.എസ്..യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ മുപ്പത്തി രണ്ടുകാരനായ കെ.എം. അഭിജിത് ഇക്കുറി നിയമസഭയില്‍ മലബാറിന്റെ പ്രതിനിധി ആകും. വിവാദങ്ങള്‍ക്കൊടുവില്‍ എല്‍.ഡി.എഫ് കണ്‍വീനറെ തോല്‍പ്പിച്ചാണ് ലീഗിന്റെ ആദ്യ വനിത എം.എല്‍.എയായ ഫാത്തിമ തഹ്ളിയ പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലെത്തുന്നത്. പ്രായം 35. താനൂരില്‍ നിന്ന് 35കാരനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ വിജയം 27131 വോട്ടുകള്‍ക്ക്.
വീണാ ജോര്‍ജിനെ തോല്‍പ്പിച്ച ആറന്‍മുളയുടെ പ്രതിനിധി മുപ്പത്തിയാറുകാരനായ അബിന്‍ വര്‍ക്കി, ഇടതുകോട്ടയായ കൊടുങ്ങല്ലൂരില്‍ നിന്ന് ജയിച്ചുകയറിയ 37കാരനായ ഒ.ജെ.ജനീഷ്, 38കാരനായ വാമനപുരത്തിന്റെ പുതിയ സാരഥി സുധീര്‍ഷാ പാലോട്, വിവാദങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ച ഇരവിപുരത്തിന്റെ സ്വന്തം വിഷ്ണു മോഹനന്‍ 39, ഒടുവില്‍ ചിറയന്‍കീഴില്‍ നിന്ന് ജയിച്ചുകയറിയ നാല്‍പ്പതുകാരി രമ്യ ഹരിദാസ് എന്നിവരാണ് യു.ഡി.എഫിന്റെ യുവജനപ്രതിനിധികള്‍.
എല്‍ഡിഎഫിന് പറയാനുള്ളത് ആകെ രണ്ട് പേരുടെ പേര് മാത്രം. മാവേലിക്കര സീറ്റ് നിലനിര്‍ത്തിയ 36കാരനായ എം.എസ്.അരുണ്‍കുമാറും കല്യാശേരിയില്‍ നിന്ന് ജയിച്ചുകയറിയ 37കാരനായ എം.വിജിനും.