രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആവശ്യപ്പെടാനൊരുങ്ങി കേരള കോൺഗ്രസ്. മോൻസ് ജോസഫിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.ഏഴ് സീറ്റ് നേടിയുള്ള തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ ഒരുങ്ങുന്നത്. ഇന്നലെ രാത്രി പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ നിയുക്ത എംഎൽഎമാർ യോഗം ചേർന്നു. ഈയാഴ്ച കോട്ടയത്ത് ചേരുന്ന യോഗത്തിൽകൂടുതൽ തീരുമാനങ്ങളെടുക്കും
സീറ്റ് വിഭാജനത്തിൽ വിട്ടുവീഴ്ച ചെയ്തതുൾപ്പെടെ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. മോൻസ് ജോസഫ്, അപു ജോൺ ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവരാണ് മന്ത്രിസ്ഥാനങ്ങളിലേക്ക് കേരള കോൺഗ്രസിന്റെ പരിഗണനയിലുള്ളത്