AP

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 296 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295  റൺസ് എടുത്തു.  വെസ്റ്റിൻഡീസ് ഓപ്പണർ ജസ്റ്റിൻ ഗ്രീസിന്റെ ആദ്യ ഏകദിന സെഞ്ചറി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിറന്നു. 

 

108 പന്തിൽ നിന്നും 101 റൺസ് എടുത്ത ഗ്രീവ്സിനെ കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.  ഓപ്പണർ ജോൺ ക്യാംപലും അർധ സെഞ്ചുറി നേടി. ഇരുവരും ചേർന്ന് ആദ്യവിക്കത്തിൽ നേടിയ 195 റൺസ് ആണ് വെസ്റ്റിൻഡീസിന് മാന്യമായ സ്കോറിന് അടിത്തറ നൽകിയത്. മധ്യനിര ബാറ്റ്സ്മാൻ അമീർ ജാംഗോയും അർധ സെഞ്ചുറി നേടി.  നാലു വിക്കറ്റ് എടുത്ത  കുൽദീപ് യാദവാണ് വെസ്റ്റിൻഡീസിന്റെ മധ്യനിരയെ പിടിച്ചു കെട്ടിയത്. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും നേടി.

 

രണ്ട് ഓൾറൗണ്ടർമാരും നാലു ബോളർമാരും ഉൾപ്പെടുന്ന കോംബിനേഷനുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കേരളമണ്ണിൽ കളിക്കുന്ന അവസാനരാജ്യാന്തര മത്സരമാകാം ഇത്. 39 വയസ്സുകാരനായ രോഹിതും 37 പിന്നിട്ട കോലിയും ഇനിയൊരിക്കൽക്കൂടി കേരള മണ്ണിൽ രാജ്യാന്തര മത്സരത്തിന് എത്താനിടയില്ല

ENGLISH SUMMARY:

India faces a target of 296 runs in the first ODI against the West Indies in Thiruvananthapuram. Kuldeep Yadav was the standout bowler for India, taking four wickets and restricting the West Indies after a strong opening partnership.