K C Venugopal..Member of the Lok Sabha..Thiruvananthapuram  2026 : Photo by : J Suresh

കെ.സി.വേണുഗോപാല്‍

സിപിഎം തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വർഗീയത ഇളക്കിവിട്ടവർക്കുള്ള വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന്  വേണുഗോപാല്‍.   പ്രതികരിച്ചു. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ജനങ്ങളെ വിഭജിച്ച് വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കുള്ള കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ജനം അവരുടെ കൂടെ ഇല്ല എന്നുള്ള കൃത്യമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഇനിയെങ്കിലും അത്തരം പ്രവണതകൾ ഒഴിവാക്കാൻ അവർ ശ്രദ്ധിക്കണം. എല്ലാം അനുഭവിച്ചറിഞ്ഞ ആളുകളാണ് ജനങ്ങൾ. ജനങ്ങൾ ഇതിനൊന്നും പിന്നാലെ പോകില്ല. ഏതെങ്കിലും സമയത്ത് ആരുടെയെങ്കിലും വർഗീയ പ്രീണനത്തിന് പിന്നാലെ പോകുന്നവരല്ല കേരളത്തിലെ ജനങ്ങൾ. 

 

അവർക്ക് സ്ഥാനാർത്ഥികളെയും മുന്നണികളെയും വളരെ നന്നായി തിരിച്ചറിയാനുള്ള കഴിവുണ്ട്. ജാതിയും മതവും പറഞ്ഞ് വോട്ട് നേടാമെന്നത് വ്യാമോഹം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. കേരളത്തിലെ ജനങ്ങൾ ഇത്തരം വർഗീയ അജണ്ടകളെ തള്ളിക്കളയുമെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.

 

 തനിക്കുവേണ്ടി നിലകൊള്ളാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഫ്ലെക്സ് വയ്ക്കലല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘടകമെന്നും കെ.സി പറഞ്ഞു. അത് നടപടിക്രമങ്ങളെ പിന്നോട്ടടിക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ആദ്യമായിട്ടല്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ENGLISH SUMMARY:

AICC General Secretary K.C. Venugopal said the Kerala election verdict is a strong rejection of communal politics and urged the CPM to correct its mistakes. He stated that attempts to divide people in the name of caste and religion have been firmly rejected by Kerala voters. Venugopal also emphasized that Kerala’s electorate is politically aware and capable of evaluating candidates and alliances beyond communal considerations. He further clarified that flex campaigns do not determine the Chief Ministerial candidate in Congress.