കിഫ്ബിയിലൂടെ കുതിക്കുന്ന കേരളം വിഴിഞ്ഞം മുതല്‍ ഉന്നതവിദ്യാഭ്യാസവും ഹൈവേ വികസനവും വരെ , പിണറായി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളിലൂന്നിയായിരുന്നു ഇടതു മുന്നണിയുടെ പ്രചരണം. ഇത് കേരളം തള്ളിയതെന്താണ് നോക്കാം വികസനം വോട്ടാകാത്തതിന്‍റെ കാരണങ്ങള്‍. രണ്ടാം പിണറായി സര്‍ക്കാരിന് കീഴില്‍ കേരളം നേടിയ വികസനക്കുതിപ്പിന്‍റെ നേര്‍രൂപമായാണ് ഈ യന്ത്രമനുഷ്യന്‍ അവതരിച്ചത്. പക്ഷെ വികസനം മുന്‍നിറുത്തി വോട്ടുചോദിച്ചപ്പോള്‍ കേരളം യന്ത്രമനുഷ്യന് വോട്ടു ചെയ്തില്ല. കിഫ്ബിയിലൂടെ ഒരുലക്ഷത്തി പതിനായിരം കോടിയുടെ വികസനം കൊണ്ടുവന്നുവെന്നാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകാലമത്രയും നിരന്തരമായ പരസ്യങ്ങളിലൂടെയും അല്ലാതെയും ജനങ്ങളോടു പറഞ്ഞത്.
ഊര്‍ജ മേഖല, കെ ഫോണ്‍തുടങ്ങി റോഡുവികസനം വരെ നീണ്ട വികസന പദ്ധതികളുടെ പട്ടിക തന്നെ വോട്ടര്‍മാരുടെ മുന്നില്‍ വെച്ചു.വന്‍വികസന കുതിപ്പാണ് കേരളം നേടിയതെന്നതായിരുന്നു ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ കാതല്‍. കെ.എസ്.ആര്‍.ടിസി ബസ്സിലുള്‍പ്പെടെ നാടെങ്ങും യന്ത്രമനുഷ്യന്‍ നിറഞ്ഞു. പെരുമാറ്റ ചട്ടം വന്നതും യന്ത്രമനുഷ്യന് പകരം മുഖ്യമന്ത്രിയുടെ മുഖം വെച്ചുള്ള എല്‍ .ഡി.എഫ് പ്രചരണ പരസ്യങ്ങളായി.അതിദാരിദ്യം നിര്‍മാര്‍ജനം ചെയ്തു, കറന്‍റുകട്ടില്ലാത്ത പത്തുവര്‍ഷം സമ്മാനിച്ചു വിഴിഞ്ഞത്ത് കപ്പലടുപ്പിച്ചു കുട്ടികള്‍ക്ക് പഠിക്കാന്‍നാടെങ്ങും സാമാര്‌ട്ട് ക്ളാസ് മുറികള്‍വന്നു, സഞ്ചരിക്കാന്‍ മികച്ച ഹൈവേയും റോഡുകളും പണിഞ്ഞു, ഇങ്ങനെ ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും വികസിപ്പിച്ച ഇടതുപക്ഷമല്ലാതെ മറ്റാരുണ്ടെന്നായിരുന്നു ജനങ്ങളുടെ മുന്നില്‍ വെച്ചചോദ്യം. ഇനി യുഡിഎഫ് നയിക്കട്ടെ എന്ന ഉത്തരം ജനം നല്‍കിയതോടെ വികസനവും കിഫ്ബിയും എവിടെ പാളിയെന്ന ചൂടേറിയ ചര്‍ച്ചയാണ് വരും നാളുകളെ കാത്തിരിക്കുന്നത്.