sudhakaran-leading

കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ പോരാട്ടത്തില്‍ അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ മുന്നില്‍. എല്‍ഡിഎഫിന്‍റെ എച്ച്. സലാമിനെതിരെയാണ് സുധാകരന്‍ ലീഡ് നിലനിര്‍ത്തുന്നത്. അതേസമയം, പറവൂരില്‍ ആദ്യ മണിക്കൂറില്‍ പിന്നിലായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ലീഡ് തിരിച്ചുപിടിച്ചു. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടൈസണ്‍ മാസ്റ്ററാണ് ലീഡ് ചെയ്തത്. ആദ്യ റൗണ്ടില്‍ ടൈസന്‍ മാസ്റ്റര്‍ 4638 വോട്ടും വിഡി സതീശന്‍ 4395 വോട്ടും നേടി. രണ്ടാം റൗണ്ടില്‍ സതീശനാണ് കൂടുതല്‍ വോട്ട് ലഭിച്ചതെങ്കിലും 178 വോട്ടിന് പിന്നിലാണ്. രണ്ടാം റൗണ്ടില്‍ വി‍ഡി സതീശന്‍ 4532 വോട്ടുകള്‍ നേടി. 4476 വോട്ടാണ് ടൈസന്‍ മാസ്റ്റര്‍ നേടിയത്. 

പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയയും പാലക്കാട് ശോഭാ സുരേന്ദ്രനും ലീഡ് ചെയ്യുകയാണ്. പാലായില്‍ ജോസ് കെ.മാണി പിന്നില്‍. ഒറ്റപ്പാലത്ത് പി.കെ.ശശിയും ഉടുമ്പന്‍ ചോലയില്‍ കെ.കെ.ജയചന്ദ്രനും പിന്നിലാണ്. തിരുവല്ലയിലും കോഴിക്കോട്  സൗത്തിലും ബിജെപി ലീഡ് ചെയ്യുന്നു. തവനൂരില്‍ കെ.ടി.ജലീല്‍ പിന്നില്‍. ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാനും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ലീഡ് ചെയ്യുന്നു.

ENGLISH SUMMARY:

In a surprising turn of events, Opposition Leader V.D. Satheesan is currently trailing in his stronghold of Paravur as LDF's Tyson Master maintains a narrow lead of 178 votes after two rounds. While Satheesan gained ground in the second round, high-profile candidates like Jose K. Mani in Pala and K.T. Jaleel in Thavanur are also facing setbacks. Meanwhile, the NDA is showing strength with Shobha Surendran leading in Palakkad and the party holding leads in Thiruvalla and Kozhikode South.