ധര്‍മടത്ത് ഞെട്ടിച്ച് യുഡിഎഫിന്‍റെ മുന്നേറ്റം. ആദ്യ അഞ്ച് റൗണ്ട് പിന്നിടുമ്പോള്‍ 1090 വോട്ടിന്‍റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി അബ്ദുള്‍ റഷീദിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം റൗണ്ടില്‍ മാത്രമാണ് ലീഡ് നേടാനായത്.
ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ എണ്ണിയപ്പോഴാണ് ധര്‍മടത്ത് എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടത്. ആദ്യ റൗണ്ടില്‍ പിണറായി വിജയന്‍ 5008 വോട്ട് നേടിയപ്പോള്‍ വിപി അബ്ദുള്‍ റഷീദ് 5741 വോട്ട് നേടി, 733 വോട്ടിന്‍റെ ഭൂരിപക്ഷം. രണ്ടാം റൗണ്ടില്‍ പിണറായി വിജയന്‍ നേടിയത് 4530 വോട്ട്. അബ്ദുള്‍ റഷീദ് 6320 വോട്ട് നേടി ലീഡ് രണ്ടായിരിത്തിന് മുകളിലാക്കി.
മൂന്നാം റൗണ്ടില്‍ 6032 വോട്ട് നേടിയപ്പോള്‍ 5586 വോട്ടാണ് റഷീദിന് നേടായത്. നാലാം റൗണ്ടില്‍ പിണറായി വിജയന് 5145 വോട്ടും അബ്ദുള്‍ റഷീദ് 5880 വോട്ടും ലഭിച്ചു. അഞ്ചാം റൗണ്ടില്‍ പിണറായിക്ക് 6064 വോട്ടും യുഡിഎഫിന് 4342 വോട്ടും ലഭിച്ചു.
In a stunning development from the Dharmadom constituency, Chief Minister Pinarayi Vijayan is trailing behind UDF candidate V.P. Abdul Rashid by 2,812 votes after four rounds of counting. The UDF candidate secured significant leads in the Chenmbilode and Anjarakkandy panchayats, maintaining the upper hand in three out of the four initial rounds. This unexpected trend in an LDF stronghold has sent shockwaves through the political landscape as the counting progresses on May 4, 2026.