ആറു റൗണ്ടുകള്‍ക്ക് ശേഷം ധര്‍മടത്ത് ലീഡെടുത്ത് പിണറായി വിജയന്‍. ഏഴാം റൗണ്ടില്‍ പിണറായി വിജയന് 1536 വോട്ടിന്‍റെ ലീഡെടുത്തു. ഇനി എട്ടു റൗണ്ടുകള്‍ കൂടി ധര്‍മടം മണ്ഡലത്തില്‍ എണ്ണാനുണ്ട്. നിലവില്‍ പിണറായി വിജയന് 38281 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി വിപി അബ്ദുള്‍ റഷീദിന് 36745 വോട്ടും ലഭിച്ചു.
ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ എണ്ണിയപ്പോഴാണ് ധര്‍മടത്ത് എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടത്. ആദ്യ റൗണ്ടില്‍ പിണറായി വിജയന്‍ 5008 വോട്ട് നേടിയപ്പോള്‍ വിപി അബ്ദുള്‍ റഷീദ് 5741 വോട്ട് നേടി, 733 വോട്ടിന്‍റെ ഭൂരിപക്ഷം. രണ്ടാം റൗണ്ടില്‍ പിണറായി വിജയന്‍ നേടിയത് 4530 വോട്ട്. അബ്ദുള്‍ റഷീദ് 6320 വോട്ട് നേടി ലീഡ് രണ്ടായിരിത്തിന് മുകളിലാക്കി.
മൂന്നാം റൗണ്ടില്‍ 6032 വോട്ട് നേടിയപ്പോള്‍ 5586 വോട്ടാണ് റഷീദിന് നേടായത്. നാലാം റൗണ്ടില്‍ പിണറായി വിജയന് 5145 വോട്ടും അബ്ദുള്‍ റഷീദ് 5880 വോട്ടും ലഭിച്ചു. അഞ്ചാം റൗണ്ടില്‍ പിണറായിക്ക് 6064 വോട്ടും യുഡിഎഫിന് 4342 വോട്ടും ലഭിച്ചു.