യുഡിഎഫ് ചരിത്ര വിജയം നേടുമ്പോള്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ലീഗ് എംഎല്‍എമാര്‍ ജയിച്ചു കയറുന്നത്. ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ കുഞ്ഞാപ്പ തന്നെ. 85327 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ജയിക്കുന്നത്. പോള്‍ ചെയ്തതില്‍ 66.86 ശതമാനം വോട്ടും പി.കെ കുഞ്ഞാലിക്കുട്ടി നേടി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിന് ജയിക്കുന്ന സ്ഥാനാര്‍ഥി എന്ന റെക്കോര്‍ഡ് ഇനി കുഞ്ഞിലാക്കുട്ടിക്ക് സ്വന്തം. 60963 വോട്ടിന് മട്ടന്നൂരില്‍ ജയിച്ച കെ.കെ ശൈലജയുടെ റെക്കോര്‍ഡ് പഴങ്കഥ.
തിരൂരങ്ങാടിയില്‍ ജയിച്ച പി.എം.എ.സമീര്‍, മഞ്ചേരിയില്‍ ജയിച്ച എം.റഹ്മത്തുല്ല, കോട്ടയ്ക്കലില്‍ ജയിച്ച ആബിദ് ഹുസൈന്‍ തങ്ങള്‍, കൊണ്ടോട്ടിയിലെ ടി.പി. അഷറഫഴി എന്നിവരാണ് ഭൂരിപക്ഷത്തില്‍ മുന്നിലുള്ള എംഎല്‍എമാര്‍.
* പി.കെ.കുഞ്ഞാലിക്കുട്ടി – മലപ്പുറം – 85327 – IUML
* പി.എം.എ.സമീര്‍ – തിരൂരങ്ങാടി – 63387 – IUML
* ആബിദ് ഹുസൈന്‍ തങ്ങള്‍ – കോട്ടയ്ക്കല്‍ – 62638 – IUML
* എം.റഹ്മത്തുല്ല – മഞ്ചേരി – 57887 – IUML
* ടി.പി.അഷ്റഫലി – കൊണ്ടോട്ടി – 56017 – IUML
* ആര്യാടന്‍ ഷൗക്കത്ത് – നിലമ്പൂര്‍ – 54851 – കോണ്‍ഗ്രസ്
* ചാണ്ടി ഉമ്മന്‍ – പുതുപ്പള്ളി – 52907 – കോണ്‍ഗ്രസ്
* ടി.വി.ഇബ്രാഹിം – വള്ളിക്കുന്ന് – 51289 – IUML
* ഉമ തോമസ് – തൃക്കാക്കര – 50211 – കോണ്‍ഗ്രസ്
* എ.പി.അനില്‍ കുമാര്‍ – വണ്ടൂര്‍ – 47939 – കോണ്‍ഗ്രസ്
* മഞ്ഞളാംകുഴി അലി – മങ്കട – 45609 – IUML
* ടി.സിദ്ദിഖ് – കല്‍പ്പറ്റ – 45031 – കോണ്‍ഗ്രസ്
* അനൂപ് ജേക്കബ് – പിറവം – 44681 – കേരള കോണ്‍ഗ്രസ് – ജെ
* അപു ജോണ്‍ ജോസഫ് – തൊടുപുഴ – 44291 – കേരള കോണ്‍ഗ്രസ്
* മാത്യു കുഴല്‍നാടന്‍ – മൂവാറ്റുപുഴ – 42829 – കോണ്‍ഗ്രസ്
* സജീവ് ജോസഫ് – ഇരിക്കൂര്‍ – 42426 – കോണ്‍ഗ്രസ്
* പി.കെ.ബഷീര്‍ – ഏറനാട് – 41289 - IUML
* റോജി എം.ജോണ്‍ – അങ്കമാലി – 37008 – കോണ്‍ഗ്രസ്
* പി.കെ.ഫിറോസ് – കൊടുവള്ളി – 36682 – IUML
* ടി.ജെ.വിനോദ് – എറണാകുളം – 36163 – കോണ്‍ഗ്രസ്
* തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ – കോട്ടയം – 35986 – കോണ്‍ഗ്രസ്
* എം.വിന്‍സന്‍റ് – കോവളം – 32709 – കോണ്‍ഗ്രസ്
* പി.സി.വിഷ്ണുനാഥ് – കുണ്ടറ – 32564 – കോണ്‍ഗ്രസ്
* നജീബ് കാന്തപുരം – പെരിന്തല്‍മണ്ണ – 32431 – IUML
* മോന്‍സ് ജോസഫ് – കടുത്തുരുത്തി – 31300 – കേരള കോണ്‍ഗ്രസ്
* കെ.എം.ഷാജി – വേങ്ങര – 30325 – IUML
* യു.ആര്‍.പ്രദീപ് – ചേലക്കര – 29386 – സിപിഎം
* എ.കെ.എം.അഷ്റഫ് – മഞ്ചേശ്വരം – 29252 – IUML
* അന്‍വര്‍ സാദത്ത് – ആലുവ – 29143 – കോണ്‍ഗ്രസ്
* മനോജ് മൂത്തേടന്‍ – പെരുമ്പാവൂര്‍ – 28434 – കോണ്‍ഗ്രസ്
* ജി.സുധാകരന്‍ – അമ്പലപ്പുഴ – 27935 – യുഡിഎഫ് സ്വതന്ത്രന്‍
* സിറിയക് തോമസ് – പീരുമേട് – 27634 – കോണ്‍ഗ്രസ്
* പി.കെ.നവാസ് – താനൂര്‍ – 27131 – IUML
* രാജന്‍ ജെ.പല്ലന്‍ – തൃശൂര്‍ – 26803 – കോണ്‍ഗ്രസ്
* കെ.പ്രേംകുമാര്‍ – ഒറ്റപ്പാലം – 26777 – സിപിഎം
* സി.ആര്‍.മഹേഷ് – കരുനാഗപ്പള്ളി – 26618 – കോണ്‍ഗ്രസ്
* എന്‍.ഷംസുദീന്‍ – മണ്ണാര്‍ക്കാട് – 25903 – IUML
* ഉല്ലാസ് കോവൂര്‍ – കുന്നത്തൂര്‍ – 25314 – ആര്‍.എസ്.പി