Untitled design - 1

നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരും താമര വിരിയിച്ച് ചരിത്ര നേട്ടവുമായി ബി.ജെ.പി. നേമത്ത് ബി.െജ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  4978 വോട്ടുകള്‍ക്ക് മന്ത്രി വി.ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി.  യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥന്‍ മൂന്നാമതായി.  കഴക്കൂട്ടത്ത് കടുത്ത മല്‍സരത്തില്‍  വി.മുരളീധരന്‍ 428 വോട്ടുകള്‍ക്കാണ് കടകംപള്ളി സുരേന്ദ്രനെ തോല്‍പിച്ചത്. ചാത്തന്നൂരില്‍  ബി.ബി ഗോപകുമാര്‍  4398 വോട്ടുകള്‍ക്കാണ് ജയിച്ചത്.  സി.പി.ഐ സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എ ആര്‍ .രാജേന്ദ്രനെ തോല്‍പിച്ചാണ് ചരിത്ര നേട്ടം കൈവരിച്ചത്

 

Also Read: സഭ കാണുന്നത് പിഷാരടി മാത്രം; വോട്ടായില്ല താരപ്പൊലിമ


എന്നാൽ, 42 സീറ്റുകളിൽ മത്സരിച്ച ബിഡിജെഎസും ട്വന്റി ട്വന്റിയും സംപൂജ്യരായി. നിയമസഭയിൽ പേരിന് സാന്നിധ്യമല്ല ബിജെപി ഇത്തവണ. 2021- ൽ സിപിഐഎം പൂട്ടിച്ച നേമം തിരിച്ചുപിടിച്ചും കഴക്കൂട്ടത്ത് സൂപ്പർ ഓവറിനു തുല്യമായ കടുത്ത പോരാട്ടത്തിനൊടുവിൽ കടകപ്പള്ളി സുരേന്ദ്രനെ തോൽപ്പിച്ചും ചാത്തന്നൂരിൽ  ഞെട്ടിച്ചും മൂന്ന് സീറ്റുകളാണ് ബിജെപി നേടിയത്. കേരളത്തിൽ ബിജെപിയുടെ പൂട്ടും താക്കോലും ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ മനോരമ ന്യൂസിനോട് പറഞ്ഞു. ബിജെപിയെ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് വിജയമെന്ന് മുരളീധരനും ഗോപകുമാറും പ്രതികരിച്ചു. 

 

പാലക്കാട്‌ ശോഭാ സുരേന്ദ്രൻ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും യുഡിഎഫ് തരംഗത്തിൽ അടിപതറി . മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അവസ്ഥയിൽ മറ്റൊന്നായിരുന്നില്ല. എന്നാൽ ആറ്റിങ്ങലിൽ പി സുധീർ  അംബികയുടെ ഭൂരിപക്ഷം നന്നായി കുറച്ചാണ് രണ്ടാം സ്ഥാനം നിലനിർത്തിയത്. തിരുവല്ലയിലും അനൂപ് ആൻറണി ഗണ്യമായി വോട്ട് കൂട്ടി  തിരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടിൽ മുന്നണിയിലേക്കെത്തിയ ട്വന്റി- ട്വന്റി മത്സരിച്ച 19 സീറ്റുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയി. ബിഡിജെഎസും പ്രതീക്ഷയ്ക്കൊത്തുയർന്നില്ല.

 

പാർലമെന്ററി പാർട്ടി കൂടാനുള്ള കരുത്തുമായാണ് ബിജെപി നിയമസഭയിൽ എത്തുന്നത്. ഇതിൽ രണ്ടുപേർ മുൻ കേന്ദ്രമന്ത്രിമാരാണെന്നതും ബിജെപിയുടെ ഭാവി രാഷ്ട്രീയത്തിന് മുതൽക്കൂട്ടാണ്

ENGLISH SUMMARY:

BJP achieved a historical victory in the Kerala Assembly Elections by winning three seats: Nemom, Kazhakoottam, and Chathannoor. This significant win marks a new chapter for the BJP in Kerala politics, with key leaders like Rajeev Chandrasekhar and V. Muraleedharan securing victories.