നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായോ എന്ന ആശങ്കയില്‍ എല്‍ഡിഎഫ്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം സിപിഎം പൂര്‍ണമായി തള്ളുന്നുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണത്തിലൂടെ യുഡിഎഫ് മുന്നേറ്റം നടത്തുമോ എന്നാണ് സംശയം.

കാസര്‍കോടും കോഴിക്കോടും മലപ്പുറവും വന്‍ മുന്നേറ്റമാണ് യുഡിഎഫിന് പ്രവചിക്കുന്നത്. കാസര്‍കോട് നാലും കോഴിക്കോട് 11 ഉം മലപ്പുറത്ത് 16 സീറ്റുകള്‍ വരെയും നേടാന്‍ സാധ്യതയുണ്ടെന്ന വിവിധ പ്രവചനങ്ങളാണ് ഇടതുമുന്നണിയുടെ നെഞ്ചിടിപ്പേറ്റുന്നത്. തിരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളിന് അടുത്തെത്തിയാല്‍ ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് മനസിലാക്കേണ്ടിവരും. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് പോലും ആകുന്നില്ല. 

എന്നാല്‍ പത്ത് വര്‍ഷം ഭരിച്ചിട്ടും കാര്യമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. ന്യൂനപക്ഷ ഏകീകരണം ഉണ്ടായെങ്കില്‍ യുഡിഎഫ് ഇതിലും മികച്ച നിലയില്‍ മുന്നേറിയേനെ. ഒപ്പം പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫിന് കാര്യമായ തിരിച്ചടി ഇല്ലാത്തതും ന്യൂനപക്ഷ ഏകീകരണമുണ്ടായില്ലെന്നതിന്‍റെ തെളിവായും ചൂണ്ടിക്കാട്ടുന്നു. എസ്ഡിപിഐ, കാന്തപുരം എപി സുന്നികള്‍ എന്നിവരുടെ പിന്തുണ ഉള്ളത് കൊണ്ടുതന്നെ മുസ് ലിം ന്യൂനപക്ഷ വോട്ടുകളില്‍ കാര്യമായ കുറവുണ്ടാകില്ലെന്ന വിലയിരുത്തലുമുണ്ട്. 

ENGLISH SUMMARY:

LDF is concerned about minority consolidation in the Kerala assembly elections, with exit polls predicting UDF gains in northern Kerala. While LDF dismisses most exit poll results, they worry about a potential UDF surge driven by a consolidated minority vote