കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ഒരു മുന്നണിക്കും കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത സാഹതര്യം വന്നേക്കാം എന്നാണ് പ്രവചനം. യുഡിഎഫിന് 37-43 ശതമാനം വോട്ട് ലഭിക്കാം എന്നാണ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍.
യുഡിഎഫിന് ശരാശരി 69 സീറ്റാണ് ടുഡേയ്സ് ചാണക്യയുടെ പ്രവചനം. കുറഞ്ഞത് 60 സീറ്റും പരമാവധി 78 സീറ്റുവരെയും യുഡിഎഫിന് ലഭിക്കാം. എല്‍ഡിഎഫിന് 35 ശതമാനം മുതല്‍ 41 ശതമാനം വരെ വോട്ട് ലഭിക്കാം. ഇതിനെ സീറ്റിലേക്ക് മാറ്റിയാല്‍ എല്‍ഡിഎഫിന് 55-73 സീറ്റാണ് ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നത്. ശരാശരി 64 സീറ്റുവരെ ലഭിച്ചേക്കാം.
ബിജെപിക്ക് 17-23 ശതമാനം വരെ വോട്ടാണ് ടുഡേയ്സ് ചാണക്യയുടെ പ്രവചനം. 3-11 സീറ്റുവരെയാണ് ലഭിക്കുക. സീറ്റുവരെ മറ്റുള്ളവര്‍ക്ക് 0-1 സീറ്റുവരെ ലഭിക്കമെന്നും ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പറയുന്നു. കഴിഞ്ഞ തവണ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന എക്സിറ്റ് പോള്‍ പുറത്തുവിട്ട ഏജന്‍സിയാണ് ടുഡേയ്സ് ചാണക്യ. എല്‍ഡിഎഫിന് 93-111 സീറ്റും യുഡിഎഫിന് 26-44 സീറ്റും എന്‍ഡിഎയ്ക്ക് 0-6 സീറ്റുമാണ് ടുഡേയ്സ് ചാണക്യ പ്രവചിച്ചത്.
ഇതുവരെ പുറത്തുവന്ന മിക്ക എക്സിറ്റ് പോളുകളും യുഡിഎഫിനാണ് മുന്‍തൂക്കം നല്‍കുന്നത്.