അറസ്റ്റിലായതിന് പിന്നാലെ അര്‍ജുന്‍ ആയങ്കിയുടെ മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണത്തിലും പരിഹാസം. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കടലില്‍ കാണാതായവരെ കിട്ടിയോ എന്ന മറുചോദ്യമായിരുന്നു പ്രതികരണം. പൊലീസ് ജീപ്പില്‍ നിന്നും ഇറക്കുമ്പോളായിരുന്നു പ്രതികരണം. അതേസമയം, പുറത്തുവന്ന മറ്റൊരു ദൃശ്യത്തില്‍ വികാരധീനനായി, ‘ഡയലോഗല്ല, ജീവിതം നഷ്ടപ്പെട്ടയാളാണ്’ എന്നും അര്‍ജുന്‍ ആയങ്കി പറയുന്നുണ്ട്. ALSO READ: ഫ്ലാറ്റിലേക്ക് ഓട്ടോയില്‍; പൊലീസിനെ അറിയിച്ച് ഡ്രൈവര്‍; ഓടിച്ചിട്ട് പിടിച്ചു ...
അതേസമയം, മരിക്കുന്നത് വരെ താന്‍ ക്രിമിനലായി ജീവിക്കണമെന്നാണോ പറയുന്നതെന്ന ചോദ്യവുമായി അര്‍ജുന്‍ ആയങ്കി ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയെ താന്‍ വെല്ലുവിളിച്ചിട്ടില്ലെന്നും കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചാല്‍ നേരിട്ടെത്തി പൊന്നാടയണിയിക്കുമെന്നാണ് പറഞ്ഞതെന്നും അര്‍ജുന്‍ ആയങ്കിയുടെ വാദം. ഒരു മനുഷ്യനെ കള്ളക്കേസില്‍ കുടുക്കി അവന്‍റെ ജീവിതം തകര്‍ത്ത കേസ് പുനരന്വേഷിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായി ആഭ്യന്തരമന്ത്രി തയാറുണ്ടോ എന്നാണ് ചോദിച്ചതെന്നും അര്‍ജുന്‍ വിഡിയോയില്‍ അവകാശപ്പെട്ടു. താന്‍ ചാവാന്‍ തീരുമാനിച്ച ആളാണെന്നും അങ്ങനെയൊരാള്‍ക്ക് എങ്ങനെ ചത്താലും കുഴപ്പമില്ലെന്നും വിഡിയോയില്‍ പറയുന്നു. വിഡിയോ എത്തി മണിക്കൂറുകള്‍ക്കകമാണ് അര്‍ജുന്‍ ആയങ്കി പിടിയിലായത്. ALSO READ: 'മനുഷ്യനല്ലേ ആദ്യം, പാര്‍ട്ടിയൊക്കെ പിന്നീട്; പുതിയമനുഷ്യനാകാന്‍ എനിക്ക് അവകാശമില്ലേ'?: അര്‍ജുന്‍ ആയങ്കി ...
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കി അറസ്റ്റിലായത്. കണ്ണൂര്‍ ടൗണിലെ ഫ്ലാറ്റില്‍ നിന്നുമാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ എത്തിയ അര്‍ജുന്‍, അഭിഭാഷകയുടെ ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് അറസ്റ്റ്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. ALSO READ: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; പിടിയിലായത് കണ്ണൂരില്‍ നിന്ന് ...
അർജുനെ ഓടിച്ചിട്ടാണ് പിടിച്ചെന്ന് കമ്മിഷണർ വിജയ് ഭാരത് റെഡ്‌ഡി പറഞ്ഞു. അറസ്റ്റ് ചെയ്തത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കമ്മിഷണര്‍. നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവർ. അഭിഭാഷകന്‍റെ വീട്ടിലെത്തിയത് ഈ ഓട്ടോയിൽ. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിരോധിച്ച് പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു.