kollam-exit-poll-udf

കൊല്ലത്ത് തദ്ദേശതിരഞ്ഞെടുപ്പിലെ പോരാട്ടവീര്യം നിയമസഭാ തിരഞ്ഞെടുപ്പിലും യു‍ഡിഎഫ് ആവര്‍ത്തിച്ചേക്കുമെന്ന് മനോരമ ന്യൂസ് – സി വോട്ടര്‍ മെഗാ എക്സിറ്റ് പോള്‍. ആകെയുള്ള 11 സീറ്റില്‍ അഞ്ചുമുതല്‍ ഏഴുവരെ നേടി യുഡിഎഫ് കൊല്ലം ജില്ലയില്‍ വന്‍ തിരിച്ചുവരവ് നടത്തിയേക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫിന് 4 മുതല്‍ 6 സീറ്റുകള്‍ വരെ ലഭിക്കാം.

കേരളം ഉറ്റുനോക്കിയ മത്സരങ്ങള്‍ നടന്ന കൊട്ടാരക്കരയിലും പത്തനാപുരത്തും എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. സിപിഎം വിട്ട മുന്‍ എംഎല്‍എ അയിഷ  പോറ്റിയെ മുന്‍നിര്‍ത്തിയായിരുന്നു കൊട്ടാരക്കരയിലെ യുഡിഎഫ് പോരാട്ടം. ശക്തമായ മത്സരത്തിന് അരങ്ങൊരുങ്ങിയ കൊട്ടാരക്കരയില്‍ പക്ഷേ കെ.എന്‍. ബാലഗോപാലിനാണ് വിജയസാധ്യതയെന്ന് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു. 

പത്തനാപുരത്ത്  കെ.ബി.ഗണേഷ് കുമാര്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.  കൊല്ലം മണ്ഡലത്തിലാണ് യുഡിഎഫ് വന്‍ തിരിച്ചുവരവ് നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ  വിജയിക്കും  തുടര്‍ച്ചയായി രണ്ടുവട്ടം നടന്‍ മുകേഷ് സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച മണ്ഡലമാണിത്.

ENGLISH SUMMARY:

The Manorama News C-Voter Exit Poll predicts a significant comeback for the UDF in Kollam district, with the front expected to win 5 to 7 seats. While Bindu Krishna is projected to reclaim the Kollam seat for the UDF, the LDF is likely to retain its grip on Kottarakkara and Pathanapuram. Finance Minister K.N. Balagopal and K.B. Ganesh Kumar are predicted to win their respective seats despite a spirited campaign by the UDF candidates.