kozhikode-udf-exit-poll

വോട്ടെടുപ്പിന് പിന്നാലെ സ്ട്രോങ് റൂം വിവാദമടക്കം കത്തിക്കയറിയ കോഴിക്കോട് ജില്ലയില്‍ യുഡിഎഫിന്‍റെ വമ്പന്‍ തിരിച്ചുവരവെന്ന് മനോരമന്യൂസ്– സി വോട്ടര്‍ എക്സിറ്റ് പോള്‍. 2001 മുതല്‍ ഇടതുകോട്ടയായി ഉറച്ച് നിന്ന കോഴിക്കോട് ജില്ലയില്‍ വലിയ വിള്ളല്‍ യുഡിഎഫിന് വീഴ്ത്താനായെന്നും എക്സിറ്റ് പോള്‍ പറയുന്നു. ഹോട്ട് സീറ്റുകളായ കുറ്റ്യാടിയില്‍ യുഡിഎഫിനും ബേപ്പൂരില്‍ എല്‍ഡിഎഫിനും സാധ്യതയെന്നും എക്സിറ്റ് പോള്‍.

'പിണറായിസത്തിനെതിരെയും മരുമകനിസത്തിനെതിരെയും' തുറന്ന പോര് പ്രഖ്യാപിച്ച് ബേപ്പൂരില്‍ മല്‍സരിക്കാനിറങ്ങിയ പി.വി.അന്‍വറിന് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെക്കാള്‍ വോട്ടുശതമാനത്തില്‍ കുറവ് വരുമെങ്കിലും ബേപ്പൂര്‍ ഉറച്ച എല്‍ഡിഎഫ് കോട്ടയായി തുടരുമെന്നാണ് എക്സിറ്റ് പോള്‍.

kozhikode-udf-percent

കോഴിക്കോട് 9മുതല്‍ 11 സീറ്റുകള്‍ വരെ നേടി യുഡിഎഫ് തിരിച്ചുവരവുനടത്തുമെന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫിന് 2മുതല്‍ നാലുവരെ സീറ്റുകള്‍ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍. എല്‍ഡിഎഫ് 42 ശതമാനം വോട്ടും യുഡിഎഫ് 41 ശതമാനം വോട്ടും നേടുമെന്നും എന്‍ഡിഎ  വോട്ടുശതമാനം വര്‍ധിപ്പിച്ച് 11 ശതമാനമാക്കുമെന്നുമാണ് പ്രവചനം. 2021 ല്‍ 47.63 ശതമാനം വോട്ടുകളാണ് കെ.കെ.രമ നേടിയത്. ഇതില്‍ ആറു ശതമാനത്തിലേറെ ഇടിവുണ്ടായേക്കാമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്.

ENGLISH SUMMARY:

The Manorama News C-Voter Exit Poll predicts a significant comeback for the UDF in Kozhikode district, potentially winning 9 to 11 seats. While the LDF is expected to retain Beypore despite P.V. Anvar's challenge, the district might see a shift from its traditional Left-leaning stance. The poll also highlights a tough contest in Kuttiadi and a projected increase in NDA's vote share to 11%.