teacher-neeshma-arrest-2
  • അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളില്‍ കൂടി ലക്ഷങ്ങളുടെ ഇടപാടുകളാണ് നടന്നതെന്നു പൊലീസ് കണ്ടെത്തി.

ലഹരി മരുന്നു വില്‍പന കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര ബി.ആര്‍.സിയിലെ സ്പെഷലിസ്റ്റ് അധ്യാപിക നീഷ്മയെയാണു കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അതേ സമയം അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളില്‍ കൂടി ലക്ഷങ്ങളുടെ ഇടപാടുകളാണ് നടന്നതെന്നു പൊലീസ് കണ്ടെത്തി.

പേരാമ്പ്ര ബി.ആര്‍.സിയുടെ ചെങ്ങരോത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തോടു േചര്‍ന്നുള്ള ഓട്ടിസം സെന്ററി‌ലെ അധ്യാപികയാണു ആവള കുട്ടോത്ത് സ്വദേശിനിയായ നീഷ്മ. നീഷ്മയുടെ അക്കൗണ്ട് വഴിയും എം.ഡി.എം.എ കച്ചവടത്തിന്റെ പണം മറിഞ്ഞുവെന്നു കണ്ടെത്തിയതോടെയാണ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപെടുത്തിയത്. നേരത്തെ അറസ്റ്റിലായ കെ.സി. കീര്‍ത്തന, കെ.കാവ്യ എന്നീ അധ്യാപികമാരുടെ അടുത്ത സുഹൃത്തുകൂടിയാണ് നീഷ്മ. Also Read: കായികാധ്യാപിക, ഓട്ടിസം അധ്യാപിക; എംഡിഎംഎ ടീച്ചര്‍മാര്‍ പൊലീസിനെ വെട്ടിച്ചത് സല്‍പേര് മറയാക്കി

കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നുവെന്ന് കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ കീര്‍ത്തനയുടെ അക്കൗണ്ടില്‍ 14 ലക്ഷം രൂപ എത്തിയപ്പോള്‍ കാവ്യയുടെ അക്കൗണ്ടില്‍ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമെത്തി.  പണം അയച്ചവരെ  കുറിച്ചും അന്വേഷണം തുടങ്ങി. കാവ്യയെയും കീര്‍ത്തനയെയും കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ പൊലീസ് വടകര കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്‍മേല്‍ നാളെ കോടതി വിധി പറയും.

ENGLISH SUMMARY:

Another teacher has been arrested in connection with an alleged drug trafficking case. Neeshma, a special educator attached to the Perambra BRC (Block Resource Centre), was arrested by the Special Investigation Team led by the Kozhikode Rural Superintendent of Police. Police have also found that bank accounts belonging to the arrested teachers were used for financial transactions involving several lakhs of rupees.