survey-exitpoll

കേരള ഭരണം ആര്‍ക്ക്? വ്യക്തമായ സൂചനകളുമായി മനോരമ ന്യൂസ്– സി വോട്ടര്‍ എക്സിറ്റ് പോള്‍ ഇന്ന് സംപ്രേഷണം ചെയ്യും. ഏപ്രില്‍ 9 നു നടന്ന വോട്ടെടുപ്പിന് ശേഷം വോട്ടര്‍മാരുടെ അഭിപ്രായം ശേഖരിച്ചു തയാറാക്കിയ ' മെഗാ എക്സിറ്റ് പോള്‍ ' സംപ്രേഷണം ഇന്ന് രാത്രി 7 മണി മുതല്‍ മനോരമ ന്യൂസില്‍ കാണാം.

വോട്ടെണ്ണുമ്പോള്‍ കരുത്ത് ആ‍ര്‍ക്കായിരിക്കും? വോട്ടുവിഹിതത്തില്‍ മുന്നിലെത്തുന്നതാര്? മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ ജനപിന്തുണയാര്‍ക്ക്? ഇങ്ങനെ കേരളം കാത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മെഗാ എക്സിറ്റ് പോള്‍ ഉത്തരം നല്‍കും. സംസ്ഥാനത്തെ പൊതുചിത്രത്തോടൊപ്പം 14 ജില്ലകളിലെയും ചിത്രം വ്യക്തമാക്കും. കനത്ത പോരാട്ടം നടന്ന ഹോട്ട് സീറ്റുകളുടെ ഫലസൂചനയും എക്സിറ്റ് പോള്‍ പങ്കുവയ്ക്കും. 

വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 24 വരെ ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് നിഗമനങ്ങളിലെത്തിയിരിക്കുന്നത്. വിവിധ മണ്ഡലങ്ങളില്‍ വോട്ടുചെയ്ത 28,848 പേരെ സി വോട്ടര്‍ ഇതിനായി സമീപിച്ചു. കേരളത്തിന്‍റെ ജനസംഖ്യാ –സാമൂഹ്യ–സാമ്പത്തിക ഘടനയനുസരിച്ചുള്ള സാംപിള്‍ എക്സിറ്റ് പോളിന്‍റെ ആധികാരികത ഉറപ്പാക്കുന്നു. കേരളം ഇനിയാര് ഭരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് മെഗാ എക്സിറ്റ് പോള്‍ ഇന്ന് രാത്രി 7 മണി മുതല്‍ . 

Kerala Election Exit Poll Live: Manorama News & C Voter Today:

Kerala Election Exit Poll results from Manorama News and C Voter will be broadcast tonight, providing clear indications on who will govern Kerala. This mega exit poll will answer key questions about vote share, leadership popularity, and the outcome for specific constituencies.