മുഖ്യമന്ത്രി സാധ്യതാ ചര്‍ച്ചകള്‍ക്ക് കെ.പി.സി.സി പൂട്ടിട്ടതിന് പിന്നാലെ, രമേശ് ചെന്നിത്തലയ്ക്കായി ഇംഗ്ളീഷ് ദിനപത്രത്തില്‍ പരസ്യം. ചെന്നിത്തലയുടെ രാഷ്ട്രീയ യാത്രയും സംഭാവനങ്ങളും വിവരിക്കുന്നതാണ് തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി പ്രജിന്‍ബാബു നല്‍കിയ പരസ്യം.
പെട്ടിയിലായ വോട്ട് എണ്ണിപ്പെരുക്കും മുന്‍പേ തു ടങ്ങിയ മുഖ്യമന്ത്രി സാധ്യതാ ചര്‍ച്ചകളില്‍ മനംമടുത്ത് മുസ്ലിംലീഗ് ഉള്‍പ്പെടെ പരസ്യവിമര്‍ശനം നടത്തിയതോടെയാണ് കെപിസിസി ഇടപെട്ടത്. ചര്‍ച്ചകള്‍ അച്ചടക്കലംഘനമായി കാണുമെന്നും അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പ്രസ്താവനയിറക്കി.
ഇതിന് പിന്നാലെയാണ്, ഇംഗ്ളീഷ് ദിനപത്രത്തില്‍ ഈ മുഴുപേജ് പരസ്യം. രമേശ് ചെന്നിത്തലയെ വാഴ്ത്തി, അദ്ദേഹത്തിന്റെ ആറു യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതിലെ വാചകങ്ങളും നിലപാടുകളും പരസ്യം നല്‍കിയ തിരുവനന്തപുരം ഡി.സി.സി ജനറല്‍സെക്രട്ടറി പ്രജിന്‍രാജിന്റെത് ആണെന്നും പത്രത്തിന്റെ നിലപാട് അല്ലെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏതായാലും സൈക്കിളില്‍ പോയി സംഘടനയെ വളര്‍ത്തിയ നാളുകളേക്കുറിച്ച് ചെന്നിത്തല തന്നെ ഓര്‍ത്തെടുത്തതിന് പിന്നാലെയാണ് പരസ്യം വരുന്നത്.
സമൂഹമാധ്യമങ്ങളിലെ വാഴ്ത്തുപാട്ടുകള്‍. രണ്ടാംനിരക്കാരുടെ പരസ്യപിന്തുണപ്രഖ്യാപ്പിക്കല്‍. പോരാട്ട വഴികളും പിന്നിട്ട വഴികളും വിവരിച്ച് നായകന്മാരുടെ രംഗപ്രവേശം. വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.സിവേണുഗോപാല്‍ മുഖ്യമന്ത്രി സാധ്യതാ ചര്‍ച്ചകളില്‍ ഇതുവരെ കണ്ടത് ഇതാണ്. ഒടുവിലത്തേത്താണ് ഇതുവരെ പുതുമായര്‍ന്ന പരസ്യം. പരസ്യ
പ്രസ്താവനകള്‍ക്ക് പൂട്ടിട്ടെങ്കിലും ഫലം വരാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ പലമാര്‍ഗങ്ങളിലൂടെ വിഷയം സജീവമാക്കി നിര്‍ത്തുകയാണ് ഗ്രൂപ്പുകള്‍.