പേരാമ്പ്ര മണ്ഡലത്തിലെ  മെറ്റീരിയല്‍ റൂം തുറന്നതില്‍ യു.ഡി.എഫ് നിയമ നടപടിയിലേക്ക്. വീഴ്ച വരുത്തി റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടി വൈകുന്നതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ  സമീപിക്കുന്നത്. അതേ സമയം  മുന്‍കൂട്ടി അറിഞ്ഞിട്ടും  നേതൃത്വത്തെ അറിയിക്കുന്നതില്‍  പേരാമ്പ്രയിലെ  സ്ഥാനാര്‍ഥിക്കു  വീഴ്ചയുണ്ടായെന്ന ആക്ഷേപത്തിൽ ജില്ലയിലെ യു.ഡി.എഫ് നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്.

സ്ട്രോങ് റൂം തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് കലക്‌ടറുടെ റിപ്പോർട്ട്. കോഴിക്കോട് ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്നും കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലുണ്ട്

ENGLISH SUMMARY:

Perambra UDF legal action is being initiated against the opening of the material room in the Perambra constituency, with the UDF planning to approach the High Court questioning the delay in action against the returning officer who allegedly committed negligence. The district UDF leadership is also reportedly upset with allegations that the Perambra candidate failed to inform leadership despite prior knowledge of the incident.