നേമത്ത് വി ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സിപിഐ ജില്ലാ കമ്മിറ്റി അംഗം വിഎസ് സുലോചനൻ. പാർട്ടിക്ക് അകത്തെ വിഭാഗീയതയുടെ ഇരയാണ് താൻ. തൻറെ ഫോൺ സംഭാഷണത്തിലെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചാണ് നടപടിയെടുത്തിരിക്കുന്നത്.

 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് അമ്പലത്തറയിൽ സംഘർഷം ഉണ്ടായിരുന്നു. അത് ആവർത്തിക്കാതിരിക്കാൻ ആണ് താൻ ബിജെപി നേതാവിനെ ഫോണിൽ വിളിച്ചു സംസാരിച്ചത്. മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നും സുലോചനന്‍ .

ENGLISH SUMMARY:

VS Sulochana, a suspended CPI district committee member, claims allegations of working against Nemom's VS Sivankutty are baseless. She asserts she is a victim of internal party factionalism and that her suspension resulted from an edited phone conversation.