sudhakaran-backs-venugopal-cm-post

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ചൂടുപകരുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കേരള രാഷ്ട്രീയത്തിന് കെ.സി. വേണുഗോപാലിന്റെ നേതൃത്വം അനിവാര്യമാണെന്ന് സുധാകരൻ കുറിച്ചു. കെ. കരുണാകരനും ഉമ്മൻചാണ്ടിയും എ.കെ. ആന്റണിയും അടക്കമുള്ള മഹാനേതാക്കളുടെ പാത പിന്തുടരാൻ കെ.സിക്ക് കഴിയും.

സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച പഴയകാല മഹാനേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സിക്ക് കഴിയും എന്ന ആത്മവിശ്വാസം പ്രവർത്തകർക്കിടയിലുണ്ടെന്ന് സുധാകരൻ പറയുന്നു.

തിരഞ്ഞെടുപ്പിൽ പ്രവർത്തകരെ ഉണർത്താനും സ്ഥാനാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാനും കെ.സിക്ക് സാധിച്ചു. ഇത് അദ്ദേഹത്തിന്റെ സംഘടനാ മികവിന്റെ തെളിവാണ്. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും കേരളത്തിലെ ഭരണത്തിന് ദിശാബോധം നൽകാൻ കെ.സി വേണുഗോപാൽ ഉയരണമെന്ന് സുധാകരൻ ആഗ്രഹം പ്രകടിപ്പിച്ചു.

യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സൂചനകള്‍ക്കിടെയാണ് സുധാകരന്റെ പരസ്യ പിന്തുണ. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിവിധ പേരുകൾ ഉയർന്നു കേൾക്കുന്ന സാഹചര്യത്തിൽ, കെ.സി. വേണുഗോപാലിനെ 'ഭാവിയിലെ ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവ്' എന്ന് സുധാകരൻ വിശേഷിപ്പിച്ചത്