യുഡിഎഫിന് ഭരണം കിട്ടിയാല്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമായിരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എഐസിസിയുടെ സഹകരണം ഇത്രത്തോളം ലഭിച്ച ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. എല്ലാ നേതാക്കളും ആത്മാര്‍ഥമായി പ്രയത്നിച്ചു. മുഖ്യമന്ത്രി ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഇപ്പോഴുള്ള പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു
തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി ഏല്‍പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി പ്രായോഗികമാവില്ല. ചിലര്‍ സംഘടനരംഗത്തും പാര്‍ലമെന്‍ററി രംഗത്തും അനിവാര്യരാണ്. സിപിഎം വിട്ടവര്‍ അനാഥരാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നുള്ളതുകൊണ്ടാണ് എംപിമാരെ മല്‍സരിപ്പിക്കാതിരുന്നതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡാണ് തീരുമാനമെടുത്തത്. കെ പി സിസിയോട് അഭിപ്രായം പോലും ചോദിച്ചിട്ടില്ലെന്നും ഇനിയും ഉപതിരഞ്ഞെടുപ്പ് വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ENGLISH SUMMARY:
KPCC President Sunny Joseph has stated that he is ready to accept any responsibility assigned by the party after the elections. He emphasized that a UDF victory would be a collective achievement of united efforts by all leaders. Joseph dismissed speculation about Chief Minister discussions, calling them media-generated narratives. He highlighted the strong support from AICC and the coordinated campaign efforts across the state. The leader also clarified that MPs were not fielded to avoid by-elections, a decision taken by the party high command. His remarks underline internal unity and strategic planning within the Congress-led UDF.