എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പരിഹസിച്ച് സിപിഐ എറണാകുളം ജില്ലാസെക്രട്ടറി എൻ. അരുൺ. ഒരിക്കലും കിട്ടാത്ത ഭരണത്തെക്കുറിച്ചാണ് കോൺഗ്രസ് സ്വപ്നം കാണുന്നതെന്ന് സിപിഐ എറണാകുളം ജില്ലാസെക്രട്ടറി എൻ. അരുൺ മനോരമ ന്യൂസിനോട് പറഞ്ഞു
ജയിച്ചിട്ട് വേണ്ടേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യാൻ എന്ന് മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിന് എൻ അരുൺ പ്രതികരിച്ചു.
റിസൾട്ട് വന്നാൽ പ്രതിപക്ഷനേതാവിനെ സംബന്ധിച്ചായിരിക്കും കോൺഗ്രസിൽ തർക്കം. മൂവാറ്റുപുഴയിൽ ഭൂരിപക്ഷം കുറഞ്ഞാലും താൻ ജയിക്കുമെന്നും അരുൺ പറഞ്ഞു.