തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച 1049 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ടുചെയ്യാനായില്ലെന്ന് പരാതി. പോസ്റ്റല്‍ ബാലറ്റ് ലഭിക്കാതിരുന്നതാണ് കാരണം. വോട്ടെണ്ണലിന് മുമ്പ് വീണ്ടും അവസരം നല്‍കണമെന്നാണ് ആവശ്യം
പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്ക് ഏപ്രില്‍ രണ്ട് മുതല്‍ 8 വരെ, അവരവരുടെ മണ്ഡലത്തിലെ ഒരു കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ വോട്ടുചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് വരാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല.
പലയിടത്തും ബാലറ്റ് വന്നത് നാലിനാണ്. രണ്ടുതവണയായി നടന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടി പരിശീലനപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതും നടന്നില്ല.
വോട്ടെടുപ്പിന്റ തലേദിവസം പോളിങ് സാമഗ്രികള്‍ വിതരണം ചെയ്ത സെന്‍ററുകളില്‍ വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നെങ്കിലും പലര്‍ക്കും ബാലറ്റ് കിട്ടിയില്ല.വോട്ടര്‍ പട്ടിക പരിഷ്തകരണത്തിനുശേഷമുള്ള തിരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ചീഫ് ഇലക്ഷന്‍ ഒാഫീസറാണ് നടപടിയെടുക്കേണ്ടത്.