h-salam

അമ്പലപ്പുഴയില്‍ ജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാം. എല്‍ഡിഎഫ് 62000 ലധികം വോട്ട് നേടുമെന്നും ബി.ജെ.പി, യു.ഡി.എഫ് ഡീല്‍ അനുസരിച്ച്  ഭൂരിപക്ഷത്തിൽ വ്യത്യാസം വരുമെന്നും സലാം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഡീലിന്‍റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ജി.സുധാകരൻ നേടുന്ന ബി.ജെ.പി വോട്ടാണ് ഭൂരിപക്ഷം തീരുമാനിക്കുക എന്നാണ് സലാമിന്‍റെ വാദം. 5000 തിൽ കൂടുതൽ ബി.ജെ.പി വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയാൽ ഭൂരിപക്ഷം 5000 വോട്ടാകുമെന്നും ബി.ജെ.പി 20,000 വോട്ട് നേടിയാല്‍ എൽ.ഡി.എഫിന്‍റെ ഭൂരിപക്ഷം 10000 കടക്കുമെന്നും സലാം പറഞ്ഞു. 

അമ്പലപ്പുഴ ഇടതോരം ചേരുമെന്നും രാഷ്ട്രീയ നെറിവ് കാണിക്കുമെന്നും വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയുമെന്നുമാണ് അദ്ദേഹം എഴുതിയത്. അമ്പലപ്പുഴയിലെ പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിൽ നേരും നെറിവുമാണ് ജീവിതത്തിൽ പ്രധാനമെന്ന് കരുതി വിവേകപൂർവ്വം പിന്തുണച്ച വോട്ടർമാർക്ക് നന്ദിയെന്നും അദ്ദേഹം എഴുതി. 

ENGLISH SUMMARY:

Ambalappuzha election results predict a strong win for CPM candidate H Salam, who believes the LDF will secure over 62,000 votes. He also alleges a deal between UDF and BJP which could impact the final majority margin.