കോട്ടയത്ത് ആകെയുളള ഒന്‍പതു മണ്ഡലങ്ങളില്‍ ഏഴു മണ്ഡലങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പിക്കുകയാണ് യു.ഡി.എഫ്. പാലാ ഉള്‍പ്പടെ ആറു മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫിന്‍റെ പ്രതീക്ഷ. വൈക്കം, പൂഞ്ഞാര്‍, പാലാ മണ്ഡലങ്ങളില്‍ ബി.ജെ.പി പിടിക്കുന്ന വോട്ട് നിര്‍ണായകമാണ്.

മന്ത്രി വി എൻ വാസവൻ മത്സരിച്ച ഏറ്റുമാനൂരും, കേരള കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളായ പൂഞ്ഞാറും, ചങ്ങനാശേരിയും പിടിച്ചെടുക്കുമെന്നാണ്  യുഡിഎഫ് വിലയിരുത്തല്‍. വൈക്കത്ത് സിപി െഎ വോട്ടുകളില്‍ ബിജെപി വിളളലുണ്ടാക്കിയാല്‍ കെ ബിനിമോനും ജയിച്ചേക്കാം. പക്ഷേ പാലായില്‍ യുഡിഎഫ് അപകടനില തരണം ചെയ്തിട്ടില്ല. ഷോണ്‍ ജോര്‍ജ് വോട്ടുപിടിച്ചാല്‍ ജോസ് കെ മാണി ജയിക്കാനുളള സാധ്യത തളളിക്കളയാനാവില്ല. കോട്ടയം, പുതുപ്പളളി, കടുത്തുരുത്തി മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പുളളതാണ്. പിണറായി വിജയനാണ് യുഡിഎഫിന് െഎശ്വര്യമായതെന്ന് തിരുവ‌ഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ പ്രാവശ്യം ലഭിച്ച അഞ്ചു സീറ്റുകള്‍ നിലനിര്‍ത്തുകയും പാലാ മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്യുമെന്നാണ് എല്‍ഡിഎഫ് അവകാശവാദം. ഏറ്റുമാനൂരില്‍ ഉള്‍പ്പെടെ യുഡിഎഫ് മല്‍സരം കടുപ്പിച്ചെങ്കിലും ഉയര്‍ന്ന ഭൂരിപക്ഷം കിട്ടുമെന്നാണ് മന്ത്രി വിഎന്‍ വാസവന്‍റെ പ്രതീക്ഷ. പാലായിലും, പൂഞ്ഞാറിലും ബിജെപി സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടാണ് നിര്‍ണായകം.  വൈക്കം, കാഞ്ഞിരപ്പളളി മണ്ഡലങ്ങളിലും ബിജെപി മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു

ENGLISH SUMMARY:

Kottayam election results are hotly contested with UDF aiming for seven out of nine seats. The UDF anticipates strong performances in constituencies like Ettumanoor and Changanassery, while LDF hopes to retain seats including Pala.