സംസ്ഥാനസമ്മേളനത്തിന് ചോറു വിളമ്പാൻ കുത്തരി വേണം. പാടത്ത് വിത്തെറിഞ്ഞ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ. കോട്ടയം തലയോലപ്പറമ്പ് ആലങ്കേരി പാടത്താണ് സംഘടനയുടെ നെൽകൃഷി.

അടുത്ത വർഷം ഏപ്രിൽ 26 മുതൽ 29 വരെ കോട്ടയത്താണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ്റെ 35ാം സംസ്ഥാന സമ്മേളനം. സമ്മേളത്തിൽ പങ്കെടുക്കുന്നവർക്ക് ചോറുണ്ണാനാണ് ഈ നെൽകൃഷി.  കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ പാടത്ത് വിത്തെറിഞ്ഞ് കൃഷിയിറക്കൽ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഭാഗമായ പിസി പീറ്ററിന്റെ ഒരേക്കർ പാടത്ത് ഉമ വിത്താണ്  വിതച്ചത്. 120 മുതൽ 140 ദിവസം കൊണ്ട് നെല്ല് കൊയ്തെടുക്കാം. വിഷരഹിതമായ ഭക്ഷണം കൂടി ലക്ഷ്യമിട്ടാണ് നെൽകൃഷിയെന്ന് ഭാരവാഹികൾ പറഞ്ഞു. 

സമ്മേളനത്തിന് ആവശ്യമായ മുഴുവൻ അരി ലഭിക്കില്ലെങ്കിലും ഒരു ശ്രമമാണിത്. സംഘടനയുടെ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയാണ് നെൽകൃഷിയുടെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala State Service Pensioners Union has initiated paddy cultivation in Kottayam to harvest rice for their upcoming 35th state conference. Members sowed Uma seeds across a one-acre plot in Thalayolaparambu to ensure poison-free food and self-sufficiency for the event.