വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വിസ്മയിപ്പിക്കുന്ന ശേഖരവുമായി കോട്ടയത്ത് പ്രദര്‍ശനവില്‍പ്പനമേള. കസ്തൂര്‍ബാ സോഷ്യല്‍ വെല്‍ഫെയര്‍ സെന്‍റര്‍ കെപിഎസ് മേനോന്‍ഹാളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. അഴകിന്‍റെയും അലങ്കാരത്തിന്‍റെയും അടയാളമായി ഫാഷന്‍ ഷോയും നടന്നു. വസ്ത്രകലയുടെ ആത്മാവ് തൊട്ടറിഞ്ഞ് റാംപില്‍ ചുവടുവച്ചത് പത്തു മോഡലുകള്‍. ഷീ റൈസസ് യുവവനിതാ കമ്യൂണിറ്റിയുമായി സഹകരിച്ചായിരുന്നു ഫാഷന്‍ ഷോ.
കെപിഎസ് മേനോന്‍ ഹാളില്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും കമനീയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. നിറങ്ങള്‍ എന്ന പേരിലുളള മേളയില്‍ നിന്ന് സാരിയും, സല്‍വാറും, ഫ്യൂഷന്‍ വെയറുകളും മാത്രമല്ല ആഭരണങ്ങളും ഹോം ഡെക്കര്‍ ഇനങ്ങളും വാങ്ങാം. ഉദയ്പുര്‍, വാരാണസി, ജയ്പുര്‍, ഹൈദരാബാദ്, മൂംബൈ, ബെംഗളുരു എന്നിവിടങ്ങളിലെ സംരംഭകര്‍ക്ക് പുറമേ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും ഉണ്ട്. മേളയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.
1956 മുതല്‍ നിര്‍ധനരായ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കസ്തൂര്‍ബാ സോഷ്യല്‍ വെല്‍ഫെയര്‍ സെന്‍റര്‍. ഇന്ന് (ശനി) രാത്രി എട്ടുവരെയാണ് പ്രദര്‍ശനവില്‍പ്പനമേള.