2021-ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ എൽഡിഎഫിന് ജനങ്ങൾ നൽകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് പിണറായി വിശേഷിപ്പിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസിത കേരളത്തിലേക്കുള്ള ചുവടുവെപ്പുകൾ തുടരണമെന്നും പുരോഗതിക്ക് ഇടവേളയുണ്ടാകരുതെന്നുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ പ്രചാരണങ്ങൾ കൊണ്ടോ പണം കൊണ്ടോ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അഴിമതി കേസിൽ അറസ്റ്റിലായ ഏക മുഖ്യമന്ത്രിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അദ്ദേഹം പരോക്ഷമായി വിമർശിച്ചു. ഡാഷ് അവരവര്‍ പൂരിപ്പിക്കണമെന്നും രേവന്ത് ലക്ഷ്യമിട്ട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നൂറ് സീറ്റ് അവകാശവാദത്തെ വോട്ടെണ്ണലിന് ശേഷം മറുപടി നൽകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വികസിത കേരളം എന്ന ലക്ഷ്യത്തോടെയുള്ള നവകേരളം സാധ്യമാക്കാവുന്ന പദ്ധതിയാണെന്നും പിണറായി പറഞ്ഞു.