പ്രതീകാത്മക ചിത്രം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ആരോപണം. കായംകുളം പുള്ളിക്കണക്ക് 105ാം ബൂത്തിലെ വോട്ടറായ അനന്തകൃഷ്ണന്‍റെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി. അമ്പലപ്പുഴ കാക്കാഴത്തും കള്ളവോട്ട് പരാതി ഉയര്‍ന്നു. കാക്കാഴം സ്വദേശി ഷാജിമോന്‍റെ വോട്ട് മറ്റൊരാള്‍ പോസ്റ്റല്‍വോട്ട് ചെയ്തതായാണ് പരാതി. അമ്പലപ്പുഴയില്‍ തന്നെ യുവതിയുടെ വോട്ട് അതേ പേരിലുള്ള മറ്റൊരാള്‍ ചെയ്തു. തീരദേശ LP സ്കൂളില്‍ നിഷാന നാസറിന് വോട്ട് ചെയ്യാനായില്ല. പരാതി നല്‍കിയപ്പോള്‍ ചലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചു.
ചെങ്ങന്നൂര്‍ തിരുവണ്ടൂരിൽ ബിജെപി നേതാവിന്‍റെ വോട്ട് മറ്റൊരാൾ ചെയ്തു. പരാതിയെ തുടർന്ന് കൗണ്ടര്‍ വോട്ട് ചെയ്തു. കായംകുളം പുള്ളിക്കണക്ക് 105ാം ബൂത്തിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. അനന്തകൃഷ്ണൻ എന്നയാളുടെ വോട്ട് മറ്റാരോ ചെയ്തു. തിരുവനന്തപുരം ബീമാപ്പള്ളിയില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു. ഗവ യു.പി സ്കൂളിലെ 196, 200 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. യു.ഡി.എഫ് ഏജന്‍റിന്‍റെ സഹോദരി കള്ളവോട്ട് ചെയ്തുവെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. മകളുടെ കന്നിവോട്ട് നഷ്ടമായെന്ന് അമ്മ സമീറാ ബീവി പരാതിപ്പെട്ടു.
അമ്പലപ്പുഴയില്‍ തീരദേശ എല്‍.പി സ്കൂളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു. നിഷാന നാസറിന് വോട്ട് ചെയ്യാനായില്ല. യുവതിയുടെ വോട്ട് അതേ പേരിലുള്ള മറ്റൊരാള്‍ ചെയ്തു. പരാതി നല്‍കിയപ്പോള്‍ ചലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചു. കുന്നമംഗലത്ത് ബൂത്ത് 24ലാണ് കള്ളവോട്ട് നടന്നത്. ചേലൂർ തടായിൽ ജാനുവിന്റെ വോട്ട് മറ്റൊരാൾ ചെയ്തു. തിരുവല്ല പുറമറ്റത്ത് ബൂത്തില്‍ സ്ത്രീയുടെ പേരില്‍ നേരത്തെ ആരോ വോട്ട് ചെയ്തു. സ്ത്രീ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്.
കുറ്റ്യാടിയില്‍ കള്ളവോട്ട് തടഞ്ഞ യു.ഡി.എഫ് ബൂത്ത് ഏജന്‍റിന് മര്‍ദനമേറ്റു. കോവളത്തെ ഐശ്വര്യയുടെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി. തൊടുപുഴയിലെ മായമോളുടെ വോട്ടും മറ്റാരോ ചെയ്തു. മായമോള്‍ക്ക് ടെന്‍ഡര്‍ വോട്ട് നല്‍കി.