തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദപ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയോട് നീ പോ മോനേ വിജയാ എന്ന് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.  Also Read: ‘2018ലെ പ്രളയം മനുഷ്യനിർമിതം’; മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

ഒരു സംസ്ഥാനത്തിന്‍റെ  മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പാലിക്കേണ്ട മര്യാദകൾ രേവന്ത് റെഡ്ഡി ലംഘിച്ചുവെന്നും അദ്ദേഹത്തിന്‍റെ  ഇടപെടലുകൾ ആ സ്ഥാനത്തിന് ചേർന്നതാണോ എന്ന് സ്വയം ചിന്തിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രേവന്ത് റെഡ്ഡി പരസ്യമായി ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പുതിയ പ്രതികരണം വന്നിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ രീതികളെയും മര്യാദകളെയും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്തു.

അതേസമയം, കേരളത്തിന്റെ മനസ് എല്‍ഡിഎഫിന് ഒപ്പമെന്നും  ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വിചാരിച്ചവര്‍ക്ക് നിരാശയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തോടുള്ള അസന്തുഷ്ടി പ്രകടമാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും അത് പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയായെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan sparks controversy with a sharp remark against Telangana Chief Minister Revanth Reddy during a press meet in Kannur. The statement comes after Revanth’s earlier comment, escalating tensions between the two leaders. Vijayan accused Revanth Reddy of violating the decorum expected from a Chief Minister and promised a strong response to the allegations. The political clash between Kerala and Telangana leaders continues to intensify.