mathew-kuzhalnadan-2

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ സര്‍ക്കാരിനെതിരെയും മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെയും ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍. 2018 ല്‍ കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്നും പിണറായി സര്‍ക്കാരാണ് ഉത്തരവാദിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കെ കൃഷ്ണന്‍കുട്ടി പാര്‍ട്ടിയിലെ നേതാവുമായി സംസാരിക്കുന്ന ശബദ്സന്ദേശവും ആരോപണത്തിന് മൂര്‍ച്ച കൂട്ടി കുഴല്‍നാടന്‍ പുറത്തുവിട്ടു.

 

മാത്യു ടി.തോമസിന് ഇതില്‍ പങ്കുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തത് മേരിമാതാ കമ്പനിക്ക് വേണ്ടിയായിരുന്നെന്നും കോടികളുടെ മോഹമായിരുന്നു ഇതിന് പിന്നെലെന്നും മാത്യു പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാറുകാരെ സഹായിക്കാൻ ബോധപൂർവം സ്പിൽവേ തുറക്കാതെ വൈകിപ്പിച്ചുവെന്ന് ശബ്ദരേഖയിൽ ആരോപിക്കുന്നു. ഇത് വഴി 300 മുതൽ 500 കോടി രൂപ വരെ ലാഭം ഉണ്ടാക്കിയതായും സംഭാഷണത്തിൽ പറയുന്നുണ്ട്.

 

മണിയാർ പ്രോജക്റ്റിൽ സ്വകാര്യ കമ്പനിയെ സഹായിക്കാൻ വെള്ളം നിറച്ചതും, തമിഴ്നാടിന് അവകാശപ്പെട്ട വെള്ളം ചാലക്കുടി പുഴയിലേക്ക് തുറന്നുവിട്ടതും വഴി ചാലക്കുടിയിൽ പ്രളയമുണ്ടായതായും ഇതിൽ ആരോപിക്കുന്നു. അന്നത്തെ ചീഫ് എൻജിനീയർ ജോഷിയുടെ പേരും സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. 

ENGLISH SUMMARY:

In a dramatic political development ahead of elections, Mathew Kuzhalnadan alleges that the 2018 Kerala floods were man-made and blames the Pinarayi Vijayan government. He releases an audio clip purportedly featuring Minister K. Krishnankutty, raising serious accusations of dam mismanagement and corruption. The claims include deliberate delay in opening the Thottappally spillway, benefiting private contractors and causing massive financial gains. Allegations also point to water mismanagement across projects, intensifying the political storm in Kerala just hours before voting.