ആറന്‍മുള മണ്ഡലത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രചാരണത്തിന് ഇറങ്ങി വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ.ഹര്‍ഷീനയും ആശാസമരസമിതി നേതാക്കളും, ആരോഗ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല എന്ന് ആശാസമരക്കാര്‍ പറഞ്ഞപ്പോള്‍, തന്നെ ആരോഗ്യമന്ത്രി അപമാനിച്ചെന്ന് ഹര്‍ഷിന പറഞ്ഞു.
ആറന്‍മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയുടെ പ്രചാരണത്തിലേക്കാണ് വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ.ഹര്‍ഷീന എത്തിയത്.ഏഴ് വര്‍ഷമായി താന്‍ ദുരിതം അനുഭവിക്കുകയാണ്. വീണജോര്‍ജ് ഐസിയുവില്‍ വച്ച് നെറ്റിയില്‍ ഉമ്മവച്ചു പോലതല്ലാതെ നാലുവര്‍ഷമായിട്ടും ഒരു സഹായവും കിട്ടിയിട്ടില്ല. താന്‍ അനിഭവിച്ച വേദനയെ ഒരു സ്ത്രീ ആയ വീണ ജോര്‍ജ് അപമാനിച്ചു.
കെ.എസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ആശാ സമരക്കാര്‍ പ്രചാരണം തുടങ്ങിയത്. 266 ദിവസം സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്തു.തന്ന ഉറപ്പുകളൊന്നും ആരോഗ്യമന്ത്രി പാലിച്ചില്ല.സിപിഎമ്മും സര്‍ക്കാരും ആശാസമരക്കാരെ അപമാനിച്ചു.ഈ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും വോട്ട് നല്‍കരുത് എന്നായിരുന്നു സമരസമിതിയുടെ ആവശ്യം. സമരസമിതി നേതാക്കളായ എസ്.മിനി,കെ.എസ്.ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രചാരണം.പത്തനംതിട്ട,കോഴഞ്ചേരി.പുല്ലാട്,ആറന്‍മുള തുടങ്ങി വിവിധ മേഖലകളില്‍ മന്ത്രിക്കെതിരെ ആശാ പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങി. എല്ലാവരും ഈ പ്രചാരണത്തിന് ഇല്ലെന്നാണ് സിഐടിയു സംഘനയില്‍പ്പെട്ട ആശാപ്രവര്‍ത്തകരുടെ നിലപാട്.