സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി ജി.സുധാകരൻ. സുജാത നായന്മാരുടെ വീട്ടിലേക്ക് മാത്രമേ പോകുവെന്നും നായരാണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും തലയിൽ ചുടിയാണ് പോകുന്നത് എന്നും അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമര്‍ശവും സുധാകരന്‍ നടത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നായരെയും ധീവരനെയും തമ്മില്‍ തെറ്റിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. എന്‍.കെ.പ്രേമചന്ദ്രൻ എം.പി അടക്കമുള്ളവർ പങ്കെടുത്ത പൊതുയോഗത്തിലാണ് ജി.സുധാകരന്റെ പരാമര്‍ശം.
സുധാകരന്റേത് സ്ത്രീത്വത്തിനെതിരായ അധിക്ഷേപമാണെന്ന് സി.എസ്.സുജാതയും ഒരു മുൻ കമ്യൂണിസ്റ്റ് എത്രമാത്രം അധഃപതിക്കാം എന്നതിന്റെ തെളിവാണ് ജി.സുധാകരനെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറും പറഞ്ഞു. അമ്പലപ്പുഴയിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ചുമതലക്കാരി കൂടിയാണ് സുജാത. സ്വന്തം വീടിന് സമീപം പറവൂരിൽ നടന്ന യുഡിഎഫ് യോഗത്തിലായിരുന്നു സുധാകരന്റെ വാക്കുകൾ.
സഹോദരൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയത് എസ് എഫ് ഐ ആണെന്നും ഭുവനേശ്വരൻ കൊല്ലപ്പെടാൻ സാഹചര്യം ഒരുക്കിയത് സിപിഎം ആണെനുള്ള ഗുരുതര ആരോപണവും സുധാകരൻ ഉന്നയിച്ചു. സുധാകരന്റേത് സ്ത്രീത്വത്തിനെതിരായ പരാമർശം ആണെന്ന് സി.എസ്.സുജാത മനോരമ ന്യൂസിനോട് പ്രതികരിച്ചു. സ്ത്രീകൾക്കെതിരെ എന്തും പറയാമെന്നാണോ കരുതുന്നതെന്നും സുജാത ചോദിച്ചു
ഒരു മുൻ കമ്യൂണിസ്റ്റ് എത്രമാത്രം അധഃപതിക്കാം എന്നതിന്റെ ഉദാഹരണമാണ് സുധാകരനെന്ന് സി പി എം ജില്ലാ നേതൃത്വം പ്രതികരിച്ചു. തോൽക്കുമെന്ന സർവേ റിപ്പോർട്ടുകൾ വന്നപ്പോൾ സമനില തെറ്റി വായിൽ തോന്നിയത് പറയുകയാണെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. സുധാകരന്റെ അധിക്ഷേപ പരാമർശത്തെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം–എല്‍ഡിഎഫ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതടക്കമുള്ള നിയമനടപടികളക്കുറിച്ചും സി പി എം ആലോചിക്കുന്നുണ്ട്.