പത്തുവർഷം ഭരണത്തിൽ ഇരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാതെ പോയ എൽഡിഎഫിന്റെ പ്രകടനപത്രികയെ ജനങ്ങൾ വിശ്വസിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട്. കേരളത്തിന് പ്രതീക്ഷ നൽകുന്ന നടപ്പാക്കുമെന്ന് ഉറപ്പുള്ള പ്രകടനപത്രിയിലാണ് യുഡിഎഫിന്റേത്.യുഡിഎഫ് എന്ത് ചെയ്യുമെന്ന് അറിയാനാണ് കേരളം കാത്തിരുന്നത്. വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് ഉറപ്പായെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു