ramesh-pisharody-nmr-razak-2

‌‌പാലക്കാട്ടെ യു.‍ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞതില്‍ ബിജെപിക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എൻ.എം.ആർ.റസാഖ്. വോട്ടുചോദിക്കാനുള്ള അവകാശം എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമുണ്ടെന്നും, അത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും എൻ.എം.ആർ.റസാഖ് പറഞ്ഞു.  Also Read: 'ലക്ഷ്മണണ്ണന്‍ ഇതില്‍ ഇടപെടണ്ട, പിഷാരടിയെ ഇവിടെ കയറ്റില്ല'; തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍, സംഘര്‍ഷം...

പാലക്കാടിന്റെ മണ്ണിൽ ഇത്തരം സംഭവങ്ങൾ പതിവില്ലാത്തതാണെന്നും പാലക്കാട്ടുകാരുടെ മനസ്സ് ഇങ്ങനെയല്ലെന്നും റസാഖ് പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടിക്കാരും ഇത്തരം പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

ഒരാൾ വോട്ട് ചോദിച്ചു വരുന്നത് കൊണ്ട് വോട്ടർമാരുടെ ആദർശം മാറിപ്പോകില്ലെന്നും, എല്ലാ സ്ഥാനാർഥികളും എല്ലാ സ്ഥലങ്ങളിലും പോയി വോട്ട് ചോദിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് വടക്കന്തറയിൽ വെച്ചാണ് ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്.

ENGLISH SUMMARY:

LDF candidate N. M. R. Razaq has strongly criticized BJP workers for allegedly blocking UDF candidate Ramesh Pisharody during his campaign in Palakkad. Razaq emphasized that every candidate has the democratic right to seek votes without obstruction. He stated that such incidents are not reflective of the political culture of Palakkad. The incident reportedly took place in Vadakkanthara, sparking political reactions. Razaq urged all parties to maintain mutual respect and avoid disrupting election campaigns. The controversy has triggered discussions on political ethics and democratic rights during elections.