ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ലെന്നും യൂദാസ് വെള്ളിക്കാശിന് വേണ്ടി യേശുവിനെ ഒറ്റിയതുപോലെ എൽഡിഎഫ് കുറച്ച് സ്വർണത്തിന് വേണ്ടി അയ്യപ്പനെ ഒറ്റിയെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സ്വർണം കട്ടവർക്കൊപ്പം ഉന്നത കോൺഗ്രസ് നേതാവ് നിൽക്കുന്ന ചിത്രം പുറത്തുവന്നുവെന്ന് സോണിയ ഗാന്ധിയെ ഉന്നമിട്ട് രാജ്നാഥ് സിങ് പറഞ്ഞു.
Also Read: അപരന്‍മാര്‍ ജനാധിപത്യത്തെ കൊല്ലുന്നു; അവരെ തടയണം: ഹൈക്കോടതി
പൊൻമാൻ എന്ന സിനിമയിൽ കാണിക്കുന്നതുപോലെ സ്വർണത്തോടുളള ആർത്തി മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ചില ആളുകൾക്കുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ സമയബന്ധിതമായി സിബിഐ അന്വേഷണം നടത്തുമെന്നും രാജ്നാഥ് സിങ് പറവൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു
കേരളം ഭരിക്കാൻ എല്‍.ഡി.എഫും യു.ഡി.എഫും യോഗ്യരല്ലെന്നും കേരളത്തിൽ താമര വിരിയിക്കുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രധാനമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ടെന്നും എൽഡിഎഫിനും യുഡിഎഫിനും കേസ് ഒരേപോലെ തിരിച്ചടിയാകുമെന്നും നിതിന്‍ നവീന്‍ കണ്ണൂരില്‍ പറഞ്ഞു