govindan

തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദന്‍  വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയത് ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രി ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴാണ് പാര്‍ട്ടിയെ നയിക്കുന്ന എം  വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടി നല്‍കുന്നതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജാണെന്നതും കൗതുകമുണര്‍ത്തുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍  പാര്‍ട്ടിയുടെ നിലപാടുകള്‍ പറയേണ്ടതും രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറയേണ്ടതും സിപിഎമ്മില്‍ നിന്നും സംസ്ഥാന സെക്രട്ടറി എം  വി ഗോവിന്ദനാണ്. എന്നാല്‍ ഭാര്യ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് ടി കെ ഗോവിന്ദന്‍ സൃഷ്ടിച്ച വിസ്ഫോടനത്തിന് ശേഷം എം .വി  ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുകയായിരുന്നു . സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത് പതിവുള്ള എം. വി ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് അവസാനം  വാര്‍ത്താസമ്മേളനം വിളിച്ചത് .  തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കമ്മിറ്റികള്‍ക്കുമായി എം  വി ഗോവിന്ദന്‍ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്നുണ്ടെങ്കിലും എവിടെയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ല.   

തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് എത്തുമ്പോള്‍  രണ്ടോ മൂന്നോ വാചകങ്ങളില്‍  മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എം വി ഗോവിന്ദന്‍ നടത്തുന്നത്.  പാര്‍ട്ടി നിലപാടുകള്‍ പറയാന്‍ എം.സ്വരാജ് നിരന്തരം വാര്‍ത്താസമ്മേളനം നടത്തുന്നുമുണ്ട്. ഇതോടെയാണ്  എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് ചര്‍ച്ചയാവുന്നത്.  

CPM State Secretary MV Govindan Skips Press Conferences Amidst Elections:

MV Govindan, the CPM state secretary, has been avoiding press conferences during the election period, sparking discussions amidst the ongoing campaign. While the Chief Minister is holding daily press conferences, the party's top leader's absence from the usual post-secretariat press meets is noteworthy, with M. Swaraj often stepping in to address political rivals