എസ്ഡിപിഐ വോട്ട് വേണ്ടെന്ന വി.ഡി.സതീശന്‍റെ നിലപാടിന്റെ ഗുണഭോക്താക്കള്‍ ബിെജപിയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി സി.പി.എ.ലത്തീഫ്. സതീശന്റെ നിലപാട് ആദര്‍ശത്തിന്റെ പേരിലല്ല. ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറയുന്നു. നേമത്ത് സിപിഎം പിന്തുണ ആവശ്യപ്പെട്ടെന്നും ലത്തീഫ് വ്യക്തമാക്കി. വര്‍ഗീയ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും  തങ്ങള്‍ വര്‍ഗീയ പാര്‍ട്ടിയല്ലെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം, എസ്ഡിപിഐ വോട്ട് വേണ്ടെന്ന് ഇന്നും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ഡിപിഐയുടെ പിന്‍തുണയെന്ന് വസ്തുതാ വിരുദ്ധമായ ആരോപണമാണെന്നും പുകമറ സൃഷ്ഠിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് പിണറായിയുടെ മറുപടി. നേമത്ത് എസ്ഡിപിഐ സഹായം തേടിയിട്ടില്ലെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് ആണ് കഴിയുകയെന്ന് കരുതുന്നവര്‍ കാണുമെന്നും അത് ധാരണയുടെ ഭാഗമല്ലെന്നും പിണറായി വിജയന്‍ ന്യായീകരിച്ചു.

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറഞ്ഞിട്ടുണ്ടല്ലോ എല്‍ഡിഎഫ് അങ്ങനെ പറയുമോ എന്ന ചോദ്യത്തിന് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നേമത്ത് എസ്ഡിപിഐ പിന്‍തുണയണ്ടല്ലോ എന്നതില്‍ പിന്‍തുണയെന്നത് വസ്താതാ വിരുദ്ധണെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന സൂചനയാണ് നല്‍കിയത്. എസ്ഡിപിഐ ചോദ്യങ്ങളില്‍ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയും ക്ഷുഭിതനാവുകയും ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്ന് വര്‍ഗീയതക്കെതിരെ നിലപാട് പറഞ്ഞെങ്കിലും എസ് ഡിപിഐ  വോട്ടുകള്‍ നഷ്ടമാകാതിരിക്കാനുള്ള ജാഗ്രത കാട്ടുന്നുമുണ്ട്.

ENGLISH SUMMARY:

SDPI State Secretary CPA Latheef criticized VD Satheesan's decision to reject SDPI votes, claiming it benefits the BJP. Meanwhile, CM Pinarayi Vijayan avoided a direct 'no' to SDPI support, calling allegations of an alliance baseless while maintaining that LDF can defeat BJP in Nemom. The controversy intensifies as UDF sticks to its 'no communal votes' policy, while LDF is accused of being cautious not to lose anti-BJP votes.