എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പി.ആര്‍ ജനങ്ങളാണ് എന്ന് ചിന്ത ജെറോം. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വീടുകൊടുത്ത സര്‍ക്കാരാണ് എല്‍ഡിഎഫ്. ആ വീട്ടില്‍ താമസിക്കുന്ന ജനങ്ങള്‍ ഉറപ്പായും അത് പുറം ലോകത്തോട് പറയും. അതാണ് സര്‍ക്കാരിന്‍റെ പി.ആര്‍ എന്നും ചിന്ത പറഞ്ഞു. മനോരമ ന്യൂസ് ‘പോള്‍ മൂഡ് പൊളി മൂഡി’ല്‍ ആണ് ചിന്ത തിരഞ്ഞെടുപ്പ് ചിന്തകള്‍ പങ്കുവച്ചത്.
പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം നുണകളാണെന്ന് ചിന്ത പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ ധൈര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം കേരളത്തിലാണെന്നും ചിന്ത. പ്രണയത്തെക്കുറിച്ചും ചിന്ത സംസാരിച്ചു. പ്രണയം എപ്പോഴും ഉണ്ടെന്നായിരുന്നു ജെന്‍സി ചോദ്യങ്ങളോടുള്ള ചിന്തയുടെ മറുപടി. ട്രോളുകളെ ആസ്വദിക്കാറുണ്ട്. കായംകുളം എംഎല്‍എയെക്കുറിച്ചുള്ള പരാമര്‍ശം സ്ത്രീവിരുദ്ധതയുടെ അടയാളമാണെന്നും ചിന്ത ജെറോം പ്രതികരിച്ചു.