പളളികളിലെ ഓശാന ഞായർ കുര്‍ബാനകളിലും കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്ത് കോട്ടയത്തെ സ്ഥാനാർഥികളും. ഈസ്റ്റർ വരെയുള്ള ദിവസങ്ങൾ ഇനി സ്ഥാനാർഥികൾക്ക് പ്രചാരണത്തിനൊപ്പം പ്രാർഥനയുടേതുമാണ്. രാവിലെ ആറിന് പാലാ ളാലം സെന്‍റ് മേരീസ് പള്ളിയിലാണ് യുഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ ഓശാന ശുശ്രൂഷയിൽ പങ്കെടുത്തത്. 

എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ,മാണിയും എൻഡിഎ സ്ഥാനാർഥി  ഷോൺ ജോർജും പാലാ സെന്‍റ് തോമസ് കത്തീഡ്രൽ പള്ളിയിലാണ് എത്തിയത്. പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് മുഖ്യകാര്‍മികനായ കുരുത്തോല പ്രദക്ഷിണത്തിലും സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. സ്ഥാനാര്‍ഥികള്‍ ബിഷപ്പിനെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. 

       

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ ഓശാന കുർബാനയിൽ യുഡിഎഫ് ബിജെപി സ്ഥാനാർഥികളും പങ്കെടുത്തു.യുഡിഎഫ് സ്ഥാനാർഥി റോണി  കെ.ബേബിയും ബിജെപി സ്ഥാനാർഥി ജോർജ് കുര്യനും രൂപത മുൻ ബിഷപ് മാത്യു അറയ്ക്കലില്‍ നിന്ന് കുരുത്തോല വാങ്ങി പ്രദക്ഷിണത്തിൽ പങ്കാളികളായി. കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സെന്‍റ് മേരീസ് ഫെറോന പളളിയിലാണ് പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നത്. കഷ്ടാനുഭവ ആഴ്ചയിലെ മിക്ക ദിവസങ്ങളിലും പള്ളികൾ കേന്ദ്രീകരിച്ചാണ് വിശ്വാസികൾ. വോട്ടര്‍മാരെ നേരില്‍കാണാന്‍ സ്ഥാനാര്‍ഥികള്‍ക്കും പളളികളാണ് ആശ്വാസം.

ENGLISH SUMMARY:

Malayala Manorama Online News highlights that candidates in Pala are participating in Oosana Sunday prayers and processions, underscoring the blend of religious observance and election campaigning. This period, leading up to Easter, sees candidates balancing prayers with their outreach efforts.