satheesh-adoor

കോന്നിയില്‍ തന്‍റെ പേര് നിര്‍ദേശിച്ചത് അടൂര്‍ പ്രകാശെന്നും നേരത്തേ ധാരണ ഉണ്ടായിരുന്നു എന്നും ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് പ്രചാരണമെന്നും വിജയത്തില്‍ സംശയം ഇല്ലെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

അടൂര്‍ പ്രകാശിനെ കാത്തിരുന്ന കോന്നിയിലേക്കാണ് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ എത്തിയത്.ലോക്സഭാംഗങ്ങള്‍ മല്‍സരിക്കേണ്ടെന്ന തീരുമാനം വന്നതോടെ സതീഷ് കൊച്ചുപറമ്പില്‍ സ്ഥാനാര്‍ഥിയായി. ഇത് നേരത്തേയുണ്ടായിരുന്ന ധാരണയെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറയുന്നു.

മുന്‍പില്ലാത്ത വിധം ഐക്യമുണ്ട് താന്‍ മല്‍സരിക്കുമ്പോള്‍ .ഇതുവരെ കാണാത്ത ഉണര്‍വുണ്ട്. ഭരണംസംവിധാനങ്ങള്‍ എല്‍ഡിഎഫ് ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിലും ജനങ്ങള്‍ യുഡിഎഫിന് ഒപ്പം ഉണ്ടെന്നും സതീഷ് കൊച്ചുപറമ്പില്‍ പറയുന്നു.

ഡിസിസി ചുമതല പലര്‍ക്കായി കൈമാറിയിരിക്കുകയാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രുദ്രാ രാജുവാണ് സതീഷ് കൊച്ചുപറമ്പിലിന് ഒപ്പം ഉള്ള നിരീക്ഷകന്‍.

ENGLISH SUMMARY:

Satheesh Kochuparambil, the DCC President, has stated that Adoor Prakash had previously suggested his name for the Konni constituency and that there was a prior understanding. He emphasized that Congress is united in its campaign, expressing no doubt about their victory.