എൽഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്ത്. ആര്യദയാൽ പാടിയ ഗാനമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണ കാലത്തെ നേട്ടങ്ങളും, സമസ്ത മേഖലകളിലും കേരളം കൈവരിച്ച മുന്നേറ്റങ്ങളും ഉയർത്തിക്കാട്ടുന്നതാണ് ഗാനത്തിലെ വരികൾ.
ആര്യയാണ് ഗാനത്തിന്റെ രചനയും നിർവഹിച്ചത്. എൽഡിഎഫ് യാഥാർഥ്യമാക്കിയ മതനിരപേക്ഷ കേരളത്തിന്റെ നേർചിത്രവും വർഗീയ കലാപങ്ങളില്ലാത്ത 10 വർഷവും മലയാളിയെ ഓർമപ്പെടുത്തുന്നതാണ് ഗാനം.നിപ, കോവിഡ്, പ്രളയം പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ഓരോ മലയാളിക്കൊപ്പവും കരുത്തോടെ കൂടെ നിന്ന ഇടതുപക്ഷത്തിന്റെ സമാനതകളില്ലാത്ത ഇടപെടലുകൾ ഒരിക്കൽക്കൂടി നമ്മുടെ ഓർമകളിലേക്കെത്തുന്നു.