TAGS

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മിനി ബസ് മാസങ്ങളായി കട്ടപ്പുറത്ത്. പി.ആര്‍.ഡി കോഴിക്കോട് റീജിയണല്‍ ഓഫിസിനു കീഴില്‍ പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിച്ചിരുന്ന ബസാണ് കലക്ടറേറ്റ് വളപ്പില്‍ നശിക്കുന്നത്. 2029 വരെ വാഹനം ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ അനുമതി ഉണ്ട്. എന്നാല്‍ ബസിന്‍റെ ഇന്‍ഷുറന്‍സ് പോലും അടച്ചിട്ടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റസിഡന്‍റ്സ് അസോസിയേഷനുകളിലും ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്താനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 36 ലക്ഷം മുടക്കി മിനി ബസ് വാങ്ങിയത്. 

2019 ലെ  ലോക് സഭാതിരഞ്ഞെടുപ്പ് സമയത്ത് വോട്ടുവണ്ടി എന്ന പേരിലും ബസ് ഉപയോഗിച്ചിരുന്നു. അതിനുശേഷം ലഹരിവിരുദ്ധ പ്രചാരണത്തിനായി ലക്ഷങ്ങള്‍ മുടക്കി ഡിജിറ്റല്‍ പ്രൊജക്ടറും സ്ക്രീനുമെല്ലാം സ്ഥാപിച്ചു.

സ്ഥിരം ഡ്രൈവറെ നിയമിക്കാത്തതിനാല്‍ ദിവസ വേതന അടിസ്ഥാനത്തില്‍  ഡ്രൈവര്‍മാരെ വെച്ചാണ് ബസ് ഓടിച്ചിരുന്നത്. എന്നാല്‍ ഇത് അധികം നീണ്ടില്ല. സര്‍വീസ് നിലച്ചു. ബസ് കലക്ടറേറ്റ് അങ്കണത്തില്‍ ഉപേക്ഷിച്ചു. പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല.

ENGLISH SUMMARY:

An anti-drug mini bus worth 36 lakhs purchased by the LDF government has been left abandoned at the Kozhikode collectorate. The vehicle, equipped with digital screens for awareness campaigns, remains unused due to a lack of insurance and permanent drivers despite having valid registration until 2029.